ഡാറ്റ്സൻ റെഡി ഗോ ചെന്നൈയിൽ ടെസ്റ്റ് ചെയ്യുന്നു

Written By:

ഡാറ്റ്സന്റെ ആൾട്ടോ 800 എതിരാളിയായ റെഡി ഗോ മോഡലിനെ ചെന്നൈയിൽ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടെത്തി. ശരീരം പൂർണമായും മറച്ച നിലയിലാണ് ടെസ്റ്റ് വാഹനത്തെ കണ്ടെത്തിയത്. 2014 ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെട്ട കൺസെപ്റ്റിൽ നിന്നാണ് ഈ വാഹനം ഉരുത്തിരിഞ്ഞുവന്നത്.

റിനോ ക്വിഡിന്റെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും റെഡി ഗോ എത്തിച്ചേരുക എന്നറിയുന്നു. റിനോയും നിസ്സാനും തമ്മിലുള്ള സഖ്യത്തിന്റെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം പങ്കിടല്‍ നടക്കുന്നത്.

ഭാവിയില്‍ പ്ലാറ്റ്‌ഫോം പങ്കിടല്‍ മാത്രമേ ഈ സഖ്യത്തിനു കീഴില്‍ സംഭവിക്കൂ എന്ന് നേരത്തെ ഇരുകമ്പനികളും വ്യക്തമാക്കിയിരുന്നു. റീബാഡ്ജ് ചെയ്യുന്നതു വഴി കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഈ തീരുമാനത്തിനു പിന്നില്‍.

പുതിയ റെഡി ഗോ ഹാച്ച്ബാക്ക് വിപണിയിലെത്തുക ക്വിഡ് ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ ഘടിപ്പിച്ചായിരിക്കും എന്നാണ് കേള്‍ക്കുന്നത്. മാരുതി സുസൂക്കി ആള്‍ട്ടോ 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ മോഡലുകളെ ലാക്കാക്കിയാണ് റെഡി ഗോ വരുന്നത്. ഈ കാര്‍ നിലവില്‍ ക്വിഡ് നിലകൊള്ളുന്ന ഇടത്തിലേക്കുള്ളതല്ല.

കൂടുതല്‍... #datsun
English summary
Datsun Redi Go Spied Testing Under heavy Camouflage In Chennai
Story first published: Friday, December 18, 2015, 11:40 [IST]
Please Wait while comments are loading...

Latest Photos