ടാക്സികൾ സിഎൻജിയിൽ ഓടിക്കണമെന്ന് ഹൈക്കോടതി

Written By:

ലോകത്തിൽ ഏറ്റവും കടുത്ത അന്തരീക്ഷമലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ദില്ലി. ലോകാരോഗ്യ സംഘടന അടക്കമുള്ളവർ ഇക്കാര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വളർച്ച, വികസനം തുടങ്ങിയ വാക്കുകൾക്കുമാത്രം വോട്ടു കിട്ടുന്ന പുതിയ സാഹചര്യത്തിൽ കടുത്ത നടപടികളിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരുകൾക്ക് സാധിക്കുന്നുമില്ല. വിവിധ കോടതികളുടെ ഇടപടലുകൾ വരുന്നത് ഈ സാഹചര്യത്തിലാണ്.

നഗരത്തിൽ വ്യാപകമായിട്ടുള്ള റേഡിയോ, ആപ്പ് ബേസ്ഡ് ടാക്സി സർവീസുകൾ സിഎൻജി ഇന്ധനത്തിലേക്ക് മാറണമെന്ന് കേടി നിർദ്ദേശിച്ചതാണ് പുതിയ വാർത്ത. ഓല, ഉബർ തുടങ്ങിയ കമ്പനികൾ സിഎൻജി ഇന്ധനത്തിൽ വേണം കാറുകളോടിക്കാൻ എന്നാണ് ദില്ലി ഹൈക്കോടതിയുടെ ആവശ്യം.

To Follow DriveSpark On Facebook, Click The Like Button
Delhi HC Asks Taxi Hailing Companies To Run On CNG Only

ഈ ടാക്സി സർവീസുകൾക്ക് നിരോധനം നിലനിൽക്കുന്നുണ്ട്. ഉബർ ടാക്സിയിൽ ബലാൽസംഗം നടന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇത്തരം ടാക്സികൾക്ക് നിരോധനം വരാൻ കാരണമായത്.

ഈ നിരോധനം എടുത്തുകളയണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ട സുരക്ഷാസംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്നാണ് കോടതി പറയുന്നത്.

ദില്ലി സർക്കാർ കൊണ്ടുവന്ന പുതിയ ചില ചട്ടങ്ങൾ ടാക്സി കമ്പനികളെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. ഓലയും ഉബറും അടക്കമുള്ള ആപ്പ് ബേസ്ഡ് കമ്പനികൾ പറയുന്നത് തങ്ങൾ ടെക്നോളജി കമ്പനികളാണെന്നാണ്. എന്നാൽ സർക്കാർ ഇതംഗീകരിക്കുന്നില്ല. ഇവർ റെഡിയോ ടാക്സികളാണെന്നാണ് ദില്ലി സർക്കാർ പറയുന്നത്.

കൂടുതല്‍... #auto news
English summary
Delhi HC Asks Taxi Hailing Companies To Run On CNG Only.
Story first published: Thursday, July 16, 2015, 17:44 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark