ഹൃദയവുമായി പോകുന്ന ആംബുലന്‍സ് തടഞ്ഞ വിഐപിക്ക് പിഴ
ആംബുലന്‍സിന് വഴി നല്‍കാത്തവര്‍ക്ക് പിഴയിടുന്ന ചട്ടം കഴിഞ്ഞയാഴ്ചയാണ് ദില്ലി സര്‍ക്കാര്‍ കൊണ്ടുവന്നത്. 2000 രൂപയാണ് പിഴത്തുക. ഈ ഉത്തരവ് ട്രാഫിക് പൊലീസിന്റെ പക്കലെത്തി ദിവസങ്ങള്‍ക്കകം തന്നെ ആദ്യത്തെ നിയമലംഘനം പിടിച്ച് പിഴയിട്ടിരിക്കുകയാണ് പൊലീസ്.
ദില്ലിയില്‍ താമസക്കാരനായ ഒരാളാണ് ആംബുലന്‍സിന് വഴി കൊടുക്കാതിരുന്നത്. ഇയാള്‍ സ്ഥലത്തെ ഒരു പണച്ചാക്കാണെന്നറിയുന്നു. വിഐപി നമ്പരുള്ള ഒരു വെള്ള മെഴ്‌സിഡിസ് ബെന്‍സ് കാറില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ ആംബുലന്‍സിനെ തടഞ്ഞുനിറുത്തുന്ന വിധത്തില്‍ ഡ്രൈവ് ചെയ്യുകയായിരുന്നു.
വളരെ നിര്‍ണായകമായ ഒരു ജോലിയിലായിരുന്നു ആംബുലന്‍സ്. ഗുഡ്ഗാവിലെ എഫ്എംആര്‍ഐ ആശുപത്രിയില്‍ നിന്ന് ഹൃദയവുമായി ഫോര്‍ടിസ് എസ്‌കോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. വാഹനത്തിനു പോകേണ്ട 32 കിലോമീറ്റര്‍ ദൂരം ട്രാഫിക് പൊലീസിന്റെ പ്രത്യേക ശ്രദ്ധയിലായിരുന്നു.

പൊലീസ് വാഹനത്തിന്റെ എസ്‌കോര്‍ട്ടിലായിരുന്നു ആംബുലന്‍സ് നീങ്ങിയത്. മുമ്പില്‍ പൊലീസ് വാഹനമുണ്ടെന്ന് ശ്രദ്ധിക്കാതിരുന്ന മെഴ്‌സിഡിസ് ഉടമ ആംബുലന്‍സിനെ തടയുന്ന വിധത്തില്‍ തനിക്കുള്ള വഴി കണ്ടെത്തുകയായിരുന്നു.
മെഴ്‌സിഡിസ് ഉടമയുടെ 'വീട്ടിലേക്ക് ആളെ അയച്ച്' പിഴത്തുക ഈടാക്കുമെന്നാണ് പൊലീസ് പറയുന്നത്. വെറും പിഴയിടല്‍ കൊണ്ട് അവസാനിക്കുന്ന പ്രശ്‌നമാണോ ഇതെന്നാണ് അടുത്ത ചോദ്യം.


Click it and Unblock the Notifications








