ഡ്രൈവ് ചെയ്യുമ്പോള്‍ ആപ്പിള്‍ വാച്ചുപയോഗിച്ചതിന് പിഴ!

Written By:

ഡ്രൈവ് ചെയ്യുന്നതിനിടെ ആപ്പിള്‍ വാച്ച് ഉപയോഗിച്ചതിന് ഡ്രൈവര്‍ക്ക് പിഴയിട്ടു. കാനഡയിലാണ് സംഭവം. ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ പാട്ട് മാറ്റാനായി ആപ്പിള്‍ വാച്ച് ഉപയോഗിച്ചു എന്ന കുറ്റമാണ് ഇദ്ദേഹത്തിനുമേല്‍ ചുമത്തിയത്.

120 ഡോളറാണ് ആപ്പിള്‍ വാച്ചുടമ പിഴയായി കെട്ടേണ്ടി വന്നത്. ജെഫ്രി മകെസിന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

Driver Fined For Using Apple Watch While Driving

ടെലിഫോണ്‍ ഫങ്ഷനുള്ള ഒരു ഉപകരണവും ഡ്രൈവ് ചെയ്യുമ്പോള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നില്ല കനേഡിയന്‍ നിയമങ്ങള്‍.

ഈയിടെ ഡ്രൈവ് ചെയ്യുന്നതിനിടെ ഗൂഗിള്‍ ഗ്ലാസ്സുപയോഗിച്ചതിനും ഒരാള്‍ക്ക് പിഴ കിട്ടിയിരുന്നു. എന്നാല്‍, പിഴ ലഭിച്ച സ്ത്രീ കോടതിയില്‍ പോവുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. ഡ്രൈവ് ചെയ്യുമ്പോള്‍ താന്‍ കണ്ണട ധരിച്ചിരുന്നുവെങ്കില്‍ അത് നിയമവിരുദ്ധമായി ഉപയോഗിച്ചിരുന്നില്ലെന്ന് അവര്‍ കോടതിയില്‍ വാദിച്ചു. മറിച്ച് തെളിയിക്കാന്‍ പൊലീസിന് സാധിക്കുകയുണ്ടായില്ല.

കൂടുതല്‍... #auto news
English summary
Driver Fined For Using Apple Watch While Driving.
Story first published: Monday, June 1, 2015, 18:02 [IST]
Please Wait while comments are loading...

Latest Photos