പോളാരിസും എയ്ഷറും കൈകോര്‍ക്കുന്നു
രാജ്യത്തെ കൃഷിക്കാരെ ലക്ഷ്യം വെച്ച് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ എയ്ഷര്‍ മോട്ടോഴ്‌സും പോളാരിസ്സും കൈകോര്‍ക്കുന്നു. ഈ പ്രൊജക്ടിനായി ഇരുകൂട്ടരും ചേര്‍ന്ന് 250 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായാണ് വിവരം.
മെയ് മാസത്തില്‍ തന്നെ ആദ്യവാഹനത്തിന്റെ ഉല്‍പാദനം തുടങ്ങുമെന്നറിയുന്നു. 600 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിലുണ്ടായിരിക്കുക. ഇതൊരു മിനി പിക്കപ്പ് ട്രക്കായിരിക്കും. ഇതിന്റെതന്നെ ഒരു ചെറുവാന്‍ പതിപ്പും വിപണിയിലെത്തും.

പോളാരിസ്സിന് പുതിയ സംരംഭത്തില്‍ നിര്‍വഹിക്കാനുള്ളത് ചില പ്രത്യേക ജോലികളാണ്. പുറത്തുവരുന്ന ചെറിയ വാഹനങ്ങള്‍ക്ക് ഓഫ് റോഡിങ് ശേഷികൂടി പകര്‍ന്നു നല്‍കാന്‍ പോളാരിസ് ശ്രമിക്കും. ഇതിനുള്ള സാങ്കേതിക സന്നാഹങ്ങള്‍ കമ്പനിക്കുണ്ട്.
സാധാരണ ടാര്‍ വിരിച്ച റോഡുകളില്‍ മാത്രമല്ല ഉള്‍നാടന്‍ പാതകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്ന വാഹനങ്ങളായിരിക്കും ഈ സംരംഭത്തില്‍നിന്നും പുറത്തുവരിക. ഇന്ത്യയുടെ പ്രത്യേക സാഹചര്യങ്ങളില്‍ ഈ പദ്ധതി വിജയിക്കാനുള്ള സാധ്യത ഏറെയാണ്.


Click it and Unblock the Notifications








