എയ്ഷര്‍ പോളാരിസ് മള്‍ടിക്‌സ്: ഇന്ത്യയുടെ ആദ്യത്തെ പിയുവി വിപണിയില്‍
ഇന്ത്യയുടെ ആദ്യത്തെ പേഴ്‌സണല്‍ യൂട്ടിലിറ്റി വാഹനം വിപണിയിലെത്തി. പോളാരിസ്സാണ് ഈ വാഹനം ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. മള്‍ടിക്‌സ് എന്നാണ് ഈ വാഹനത്തിനു പേര്. എയ്ഷറുമായുള്ള സഖ്യത്തിലൂടെയാണ് പോളാരിസ് മള്‍ടിക്‌സ് വിപണി പിടിക്കുന്നത്.
രണ്ട് വേരിയന്റുകളാണ് മള്‍ടിക്‌സിനുള്ളത്. കാബിനോടു കൂടിയും കാബിന്‍ ഇല്ലാതെയുമാണ് ഈ വേരിയന്റുകള്‍ വരുന്നത്. കാബിന്‍ ഇല്ലാത്ത പതിപ്പിന് 2,32,850 രൂപയാണ് വില. കാബിനോടു കൂടിയ മള്‍ടിക്‌സ് ട്രക്കിന് 2,72,000 രൂപ വിലവരും. ജയ്പൂര്‍ എക്‌സ്‌ഷോറൂം നിരക്കുകളാണിവ.

ഇന്ത്യയില്‍ ഇതുവരെ നിലവിലില്ലാത്ത ഒരു സെഗ്മെന്റിനെ നിര്‍മിച്ച് അതിലേക്ക് കടന്നിരിക്കുകയാണ് എയ്ഷര്‍ പോളാരിസ്. ഈ സെഗ്മെന്റില്‍ വലിയ സാധ്യതകള്‍ കാണുന്നുണ്ട് ഇവര്‍. പ്രത്യേക വിഭാഗത്തില്‍ പെടുന്ന, ഏതാണ്ട് 5.8 കോടിയോളം വരുന്ന ചെറുകിട ബിസിനസ്സുകാരെയാണ് പോളാരിസ് ലക്ഷ്യം വെക്കുന്നത്.
511സിസി ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് മള്‍ടിക്‌സിലുള്ളത്. 9.78 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 27.1 എന്‍എം ആണ് ടോര്‍ക്ക്.
ഇതുവരെ എയ്ഷര്‍ പോളാരിസ് ഇന്ത്യയില്‍ 350 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്.


Click it and Unblock the Notifications








