വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ടയറുകള്‍
ഇലക്ട്രിക് കാറുകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി ബാറ്ററി ചാര്‍ജുമായി ബന്ധപ്പെട്ടതാണ്. ഭാവിയുടെ ഇന്ധനം എന്നൊക്കെ വൈദ്യുതിയെ ഓട്ടോമേഖല വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും പ്രായോഗികമായ ഒരു പദ്ധതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ല. വൈദ്യുതിക്കൊപ്പം ഏതെങ്കിലും ഭൗമ ഇന്ധനം കൂടി ചേര്‍ത്ത് ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കിയാണ് ഈ പ്രശ്‌നത്തെ വിപണി നേരിടുന്നത്.
കാര്‍ ബാറ്ററിയിലേക്ക് കൂടുതല്‍ വൈദ്യുതി കൊണ്ടുചെല്ലാന്‍ സഹായിക്കുന്ന ഏത് സാങ്കേതികതയും ഇലക്ട്രിക് കാര്‍വിപണിക്ക് ഒരാശ്വാസമാണ്. നിലവില്‍ ബ്രേക്കിങ്ങില്‍ നിന്നുള്ള എനര്‍ജി ബാറ്ററിയിലെത്തിക്കാനുള്ള സംവിധാനമുണ്ട്. വിഖ്യാത ടയര്‍നിര്‍മാതാക്കളായ ഗുഡ്ഇയര്‍ അവതരിപ്പിക്കുന്ന പുതിയ സാങ്കേതികത തിരിയുന്ന ടയറുകളില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു! ജനീവ മോട്ടോര്‍ഷോയിലാണ് ഈ ടയര്‍ കണ്‍സെപ്റ്റ് അവതരിപ്പിക്കപെട്ടത്.

താളുകളിലൂടെ നീങ്ങുക.

ബിഎച്ച്-03 എന്നാണ് ഈ ടയര്‍ കണ്‍സെപ്റ്റിന് പേര്. തിരിയുമ്പോള്‍ ടയറില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന സാങ്കേതികതയാണ് ഈ കണ്‍സെപ്റ്റില്‍ പ്രയോഗിച്ചിട്ടുള്ളത്.

ടയര്‍ നിര്‍മിച്ചിരിക്കുന്നത് തെര്‍മോഇലക്ട്രിക്, പീസോഇലക്ട്രിക് മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ്. ചക്രം തിരിയുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ചൂടില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ച് ടയറിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള വസ്തുക്കള്‍ ചലിക്കുകയും ഇവയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നതായി വിശദീകരിക്കുന്നു റിപ്പോര്‍ട്ടുകള്‍.

റോഡുമായുള്ള ഘര്‍ഷണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജം ഇലക്ട്രിസിറ്റിയായി മാറ്റാന്‍ സഹായിക്കുന്നത് ടയറിനോട് തുന്നിച്ചേര്‍ത്തിട്ടുള്ള തെര്‍മോഇലക്ട്രിക് ഫൈബറുകളാണ്.

അതെസമയം, ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വൈദ്യുതിയുടെ അളവ് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല കമ്പനി. ടയര്‍ ഉല്‍പാദനത്തില്‍ വരുമെന്ന് ഗുഡ്ഇയര്‍ പറയുന്നുണ്ടെങ്കിലും വില അടക്കമുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതോടൊപ്പം അവതരിപ്പിച്ച മറ്റൊരു കണ്‍സെപ്റ്റ് റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കാന്‍ ശേഷിയുള്ളതാണ്. പ്രതലത്തിന്റെ സ്വഭാവത്തിനനുസരിച്ച് ടയറിലെ വായുസാന്നിധ്യം സ്വയം ക്രമീകരിക്കപ്പെടും. മൂന്ന് ട്യൂബുകളാണ് ഈ ടയറിനകത്തുള്ളത്.


Click it and Unblock the Notifications








