2014ല്‍ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയ കാറുകള്‍
സുരക്ഷിതമായ വാഹനത്തില്‍ സഞ്ചരിക്കാന്‍ പൗരര്‍ക്കുള്ള അവകാശത്തെപ്പറ്റി ഇന്ത്യക്കാര്‍ ബോധവാന്മാരും ബോധവതികളുമായിത്തീര്‍ന്നിരിക്കുന്നു. അടിസ്ഥാന സുരക്ഷാ സന്നാഹങ്ങളില്ലാത്ത മോഡല്‍ വാങ്ങാന്‍ പാങ്ങില്ലെങ്കില്‍ കാറ് വാങ്ങേണ്ടതില്ല എന്നു തീരുമാനിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ജനങ്ങളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റം സര്‍ക്കാരിന്റെ നിലപാടുകളിലും മാറ്റം വരുത്തിയിരിക്കുന്നു. 2016-17 ആണ്ടുകളിലെത്തുമ്പോള്‍ ഇന്ത്യയിലും മികച്ചൊരു ക്രാഷ് ടെസ്റ്റിങ് സംവിധാനം നിലവില്‍ വരും.
യൂറോ എന്‍സിഎപി, 2014ല്‍ നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ കാറുകളേതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച ക്രാഷ് ടെസ്റ്റ് റാങ്ക് നേടിയ കാറുഗകളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഓരോ കാറുകളുടെയും ടെസ്റ്റ് വീഡിയോയും ഉള്‍പെടുത്തിയിട്ടുണ്ട്.

താളുകളിലൂടെ നീങ്ങുക.

സ്‌കോഡ ഫാബിയ (സൂപ്പര്‍മിനി കാര്‍)
സൂപ്പര്‍മിനി വിഭാഗത്തില്‍ സ്‌കോഡ ഫാബിയ ഹാച്ച്ബാക്കാണ് ഏറ്റവും മികച്ച ക്രാഷ് ടെസ്റ്റ് റാങ്ക് നേടിയത്. ഈ കാറിന് 5 സ്റ്റാര്‍ റാങ്ക് നല്‍കി യൂറോ എന്‍സിഎപി.
സ്‌കോഡ ഫാബിയ വീഡിയോ

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് (ചെറു ഓഫ് റോഡര്‍)
പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടാണ് ചെറു ഓഫ് റോഡര്‍ വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് വീഡിയോ

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് സ്‌പോര്‍ട്‌വാഗണ്‍ (എംപിവി)
ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് സ്‌പോര്‍ട്‌വാഗണ്‍ ആണ് എംപിവി വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് സ്‌പോര്‍ട്‌വാഗണ്‍ വീഡിയോ

നിസ്സാന്‍ കാഷ്‌കായ് ക്രോസ്സോവര്‍ (ചെറു ഫാമിലി കാര്‍)
ചെറു ഫാമിലി കാര്‍ വിഭാഗത്തില്‍ നിസ്സാന്‍ കാഷ്‌കായ് ക്രോസ്സോവര്‍ മികച്ച ക്രാഷ് ടെസ്റ്റ് റാങ്ക് കരസ്ഥമാക്കി.
നിസ്സാന്‍ കാഷ്‌കായ് ക്രോസ്സോവര്‍ വീഡിയോ

മെഴ്‌സിഡിസ് സി ക്ലാസ് (വലിയ ഫാമിലി കാര്‍)
വലിയ ഫാമിലി കാറുകളുടെ വിഭാഗത്തില്‍ ഏറ്റവും സുരക്ഷിതത്വം പ്രദാനം ചെയ്യുന്നത് മെഴ്‌സിഡിസ് സി ക്ലാസ്സാണ്.
മെഴ്‌സിഡിസ് സി ക്ലാസ് വീഡിയോ


Click it and Unblock the Notifications








