അമേരിക്കന്‍ ജങ്ഷനില്‍ ആരാ ഇന്ത്യന്‍ ഹമ്പ് വെച്ചത്?
ഹീറോകള്‍ എപ്പോഴും വേഗതയെ പ്രണയിച്ചോണ്ടിരിക്കണം! അമിതവേഗതയില്‍ പോകാനല്ലാതെ കാറെടുക്കുന്നത് ഹീറോകള്‍ക്ക് അപമാനകരമാണ്. ഇവിടെ ഒരു ഹീറോയെ പരിചയപ്പെടുത്തുകയാണ്.
കൊടുംവേഗതയില്‍ വരുന്ന നമ്മുടെ ഹീറോ ഇപ്പോള്‍ ഏതോ ഹോളിവുഡ് പടത്തില്‍ അഭിനയിക്കുകയാണെന്ന് സ്വയം സങ്കല്‍പിക്കുന്നു. അദ്ദേഹമിപ്പോള്‍ അമേരിക്കന്‍ ജങ്ഷനില്‍ എത്തിയിരിക്കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ. അമേരിക്കന്‍ ജങ്ഷന്റെ ഒത്ത നടുക്കായി ഒരു ഇന്ത്യന്‍ ഹമ്പ്! എന്തുചെയ്യും?
പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വണ്ടി തലകുത്തി മറിഞ്ഞു. ഇതെല്ലാം സംഭവിക്കുമ്പോഴും വളരെ കൂളായി നടന്നു പോകുന്ന ഒരുത്തനെയും വീഡിയോയില്‍ കാണാം. വീഡിയോ അവസാനിക്കുമ്പോള്‍ അവനാണ് യഥാര്‍ഥ ഹീറോ എന്ന് നിങ്ങള്‍ തിരിച്ചറിയുന്നു!


Click it and Unblock the Notifications








