പുതുക്കിയ മാരുതി എർറ്റിഗ ആഗസ്റ്റിലെത്തും
മാരുതി സുസൂക്കി എർറ്റിഗയുടെ പുതുക്കിയ പതിപ്പിനെക്കുറിച്ച് ഏറെനാളായി കേൾക്കുന്നതാണ്. ഈ വാഹനം ഇപ്പോൾ തയ്യാറായിക്കഴിഞ്ഞുവെന്നും ലോഞ്ച് ആഗസ്റ്റ് മാസത്തിൽ തന്നെ നടക്കുമന്നുമാണ് പുതിയ വാർത്തകൽ പറയുന്നത്.
ഇന്റീരിയറിൽ നിരവധി മാറ്റങ്ങൾ വാഹനത്തിന് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്റ്റീരിയറിൽ ചെറിയ തോതിലുള്ള ഡിസൈൻ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ഗ്രിൽ ഡിസൈനിലും മറ്റും ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. കീലെസ് എന്‍ട്രി, ബ്ലൂടൂത്ത് ഓഡിയോ സിസ്റ്റം, ഇലക്ട്രികമായി നിയന്ത്രിക്കാവുന്ന റിയര്‍വ്യൂ മിററുകള്‍ തുടങ്ങിയ ഫീച്ചറുകളും ഈ പുതുക്കലില്‍ പ്രതീക്ഷിക്കാവുന്നതാണ്. സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഏറ്റവുമടുത്ത പുതുക്കലില്‍ ലഭിച്ച ഫീച്ചറുകളാണ് ഇവ.
ഇന്റീരിയറിൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുതിയതായിരിക്കുമെന്ന് കേൾക്കുന്നുണ്ട്. ഉയർന്ന വേരിയൻറുകളിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിവയും ചേർത്തേക്കും. സെഡ്‌ഡിഐ, സെഡ്എക്സ്ഐ എന്നീ വേരിയന്റുകളിലാണ് ഇവ ചേർക്കുക.

എൻജിനുകളിൽ മാറ്റമൊന്നും വരാനിടയില്ല. നിലവിലുള്ളവ തുടർന്നുപയോഗിക്കും. 1.4 ലിറ്റര്‍ ശേഷിയുള്ള കെ സീരീസ് എന്‍ജിനും 1.3 ലിറ്ററിന്റെ ഫിയറ്റ് ഡീസല്‍ എന്‍ജിനുമാണ് എര്‍റ്റിഗയിലുള്ളത്. ഇവയ്ക്ക് ചെറിയ ട്യൂണിങ് വ്യതിയാനങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. ഇന്ധനക്ഷമത വര്‍ധിപ്പിക്കല്‍ ലക്ഷ്യം വെച്ച്.
ഫ്രണ്ട് ബംപറിന്റെ ഡിസൈനിൽ മാറ്റം വരുമെന്നറിയുന്നു. കൂടുതൽ ക്രോമിയത്തിന്റെ സാന്നിധ്യമുണ്ടായിരിക്കും പുതിയ വാഹനത്തിൽ.
ഉയർന്ന വേരിയന്റിൽ കൂടുതൽ ഫീച്ചറുകൾ കൂട്ടിച്ചേർക്കാനിടയുണ്ട്. പുതിയ ഡിസൈനിലുള്ള അലോയ് വീൽ ഘടിപ്പിക്കാനും സാധ്യത കാണുന്നു. സെമി ഓട്ടോമാറ്റിക് പതിപ്പ് ഇത്തവണ നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ വഴിക്കുള്ള ചർച്ചകൾ നേരത്തെ നടന്നിരുന്നു.
ഹോണ്ട മൊബിലിയോ, റിനോ ലോഡ്ജി എന്നീ വാഹനങ്ങളാണ് എർറ്റിഗയ്ക്ക് വിപണിയിലുള്ള അടുത്ത എതിരാളികൾ. ഇവർ പലതുകൊണ്ട് എർറ്റിഗയെ കവച്ചുവെക്കുന്നുണ്ട് എന്നത് മാരുതിയെ ആശങ്കപ്പെടുത്തുന്നുണ്ട്.


Click it and Unblock the Notifications








