ഫെരാരി 488 സ്പൈഡർ ഫ്രാങ്ഫർട്ടിൽ അവതരിച്ചു
ഫെരാരി 488 സ്പൈഡർ ഫ്രാങ്ഫർട്ട് മോട്ടോർ ഷോയിൽ അവതരിപ്പിക്കപെട്ടു. 488 ജിടിബിയുടെ ഓപ്പൺ ടോപ് പതിപ്പാണിത്.
3.9 ലിറ്റർ ടർബോ എൻജിനാണ് 488 സ്പൈഡർ മോഡലിലുള്ളത്. 660 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത പിടിക്കാൻ വെറും 3 സെക്കൻഡാണ് ഈ വാഹനമെടുക്കുക.

488 സ്പൈഡർ മോഡലിന് പരമാവധി പോകാവുന്ന വേഗത മണിക്കൂറിൽ 326 കിലോമീറ്ററാണ്.

ഫെരാരി അവകാശപ്പെടുന്നതു പ്രകാരം 488 സ്പൈഡറിന്റെ ഹാർഡ് ടോപ് ഏറെ ലൈറ്റ് വെയ്റ്റാണ്. കൂടാതെ വളരെ വേഗത്തിൽ മടക്കിവെക്കാനും സാധിക്കും.


Click it and Unblock the Notifications








