ഫിയറ്റ് 500ന്റെ പുതുക്കിയ പതിപ്പ് ജൂലൈ 11ന് എത്തും
ഫിയറ്റ് ക്രൈസ്‌ലര്‍ തങ്ങളുടെ കാറുകള്‍ പുതുക്കിക്കൊണ്ടിരിക്കുകയാണ്. ഫിയറ്റിന്റെ ക്ലാസിക് നിര്‍മിതിയായ 500 മോഡലിനും പുതുക്കല്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. പുതുക്കിയ പതിപ്പ് ജൂലൈ 11ന് വിപണി പിടിക്കും.
വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഫ്രണ്ട്, റിയര്‍ ബംപറുകള്‍ ചെറിയ തോതില്‍ പുതുക്കിയിട്ടുണ്ട്. പുതിയ അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത.

ഇന്റീരിയറിലും ചില മാറ്റങ്ങള്‍ വരും. പുതിയ ഡാഷ്‌ബോര്‍ഡും സ്റ്റീയറിങ് വീലുമാണ് ഇവയില്‍ എടുത്തു പറയാനുള്ളത്. ഫാബ്രിക് ഗുണനിലവാരം ഉയര്‍ത്താനും പരിപാടിയുണ്ട്. തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് വാഹനത്തിലുള്ളത്.
പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിരിക്കുന്നു ഫിയറ്റ് 500ന്റെ 2016 മോഡലില്‍.
എന്‍ജിന്‍, പ്രകടനശേഷി തുടങ്ങിയ കാര്യങ്ങളില്‍ കാര്യപ്പെട്ട മാറ്റങ്ങളൊന്നും വരില്ല എന്നാണ് കരുതുന്നത്.



Click it and Unblock the Notifications








