ഫിയറ്റ് അബാർത്ത് ലീനിയ ഇന്ത്യയിലെത്തും

By Santheep

പ്രകടനശേഷിയേറിയ കാറുകളുടെ നിർമാണത്തിനായി പ്രമുഖ കാർനിർമാതാക്കൾ ഒരു പ്രത്യേക ബ്രാൻഡ് തന്നെ സൃഷ്ടിക്കാറുണ്ട്. ഇറ്റാലിയൻ കമ്പനിയായ ഫിയറ്റിനു കീഴിലും ഇത്തരമൊരു ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ട്. അബാർത്ത് എന്നാണ് പേര്. ഫിയറ്റിന്റെ കാർ മോഡലുകൾക്ക് പ്രകടനശേഷിയേറിയ അബാർത്ത് പതിപ്പുകൾ പുറത്തിറക്കുന്നു ഇവർ.

‌ഇന്ത്യയിലേക്ക് അബാർത്ത് മോഡലുകൾ ഓരോന്നായി എത്തിക്കുന്ന തിരക്കിലാണ് ഫിയറ്റ് ഇപ്പോൾ. അബാർത്ത് പൂന്തോ ഇവോ മോഡൽ അടുത്തുതന്നെ വിപണി പിടിക്കും. ആ കാറിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. വരാനുള്ള മറ്റൊരു വാഹനം 595 കോംപ്റ്റിസിയോണി മോഡലാണ്.

പുതിയ വാർത്തകൾ പറയുന്നത് ഫിയറ്റ് ലീനിയയുടെ അബാർത്ത് മോഡൽ കൂടി ഇന്ത്യയിലെത്തുമെന്നാണ്.

നിലവിൽ രണ്ട് ലീനിയ മോഡലുകളാണ് ഫിയറ്റ് ഇന്ത്യയിൽ വിൽക്കുന്നത്. ക്ലാസിക് ലിനിയ മോഡലും, കുറെക്കൂടി ആധുനികമായ ഡിസൈനിലുള്ള ലീനിയും. ഈ നിരയിലേക്കാണ് അബാർത്ത് ലീനിയ കൂടി വരാൻ തയ്യാറെടുക്കുന്നത്.

അബാർ‌ത്ത് ലീനിയയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല ഇപ്പോൾ. ഫിയറ്റിന്റെ പെട്രോൾ ടി ജെറ്റ് എൻജിൻ റീട്യൂൺ ചെയ്ത് ഘടിപ്പിക്കുമായിരിക്കും ഈ വാഹനത്തിൽ.

Most Read Articles

Malayalam
English summary
Fiat Abarth Linea In The Pipeline For Indian Market.
Story first published: Monday, September 21, 2015, 11:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X