ഫിയറ്റ് സമ്മര്‍ ചെക്കപ്പ് ക്യാമ്പ് നാളെ തുടങ്ങും
രാജ്യത്തെമ്പാടും വേനല്‍ക്കാല ചെക്കപ്പ് കാമ്പുകള്‍ നടത്താന്‍ ഫിയറ്റ് ഇന്ത്യ തയ്യാറെടുക്കുന്നു. മെയ് 7 മുതല്‍ 9 വരെയാണ് ഈ കാമ്പുകള്‍ നടക്കുക.
ഫിയറ്റിന്റെ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് സമ്മര്‍ കാമ്പ് നടത്തുക. ഉപഭോക്താക്കളുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ഈ കാമ്പുകളെന്ന് ഫിയറ്റ് പറയുന്നു.

രാജ്യത്തെ 98 നഗരങ്ങളില്‍ ഫിയറ്റിന്റെ സമ്മര്‍ ചെക്കപ്പ് കാമ്പുകള്‍ നടക്കും. 60 ഇന പരിശോധനയ്ക്കാണ് കാമ്പിലെത്തിച്ചേരുന്ന ഓരോ വാഹനവും വിധേയമാവുക.
ലേബര്‍ ചാര്‍ജിലും ഘടകഭാഗങ്ങളുടെ വിലയിലും 10 ശതമാനം കിഴിവ് നല്‍കുന്നുണ്ട് ഫിയര്‌റ്. എല്ലാ വാഹനങ്ങള്‍ക്കും സൗജന്യമായ ഒരു ടോപ് വാഷും വാഗ്ദാനം ചെയ്യുന്നു കമ്പനി.
ഫിയറ്റ് പൂന്തോ, ലീനിയ എന്നീ വാഹനങ്ങളുടെ ഉപയോക്താക്കള്‍ റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍ വാങ്ങുകയാണെങ്കില്‍ 525 രൂപ കഴിവ് ഓഫറുണ്ട്.


Click it and Unblock the Notifications








