ലീനിയയ്ക്ക് പകരമായി അഗെര വരുന്നു?

By Santheep

വിൽപനയിൽ പിന്നാക്കം നിൽക്കുന്ന ഫിയറ്റ് ലീനിയ സെഡാൻ രാജ്യത്തെ വിപണിയിൽ നിന്നും പിൻവലിക്കാൻ കമ്പനിക്ക് പ്ലാനുണ്ടെന്ന് കേൾക്കുന്നു. ഈ മോഡലിനു പകരമായി അഗെര കൺസെപ്റ്റിനെ ആധാരമാക്കി നിർമിക്കുന്ന ഒരു സെഡാൻ ഇന്ത്യയിലെത്തുമെന്നാണ് ചില വാർ‌ത്തകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ പക്ഷെ, ഔദ്യോഗിക വിവരങ്ങളൊന്നും വന്നിട്ടില്ല.

ഇക്കഴിഞ്ഞ ഇസ്താംബൂൾ ഓട്ടോ ഷോയിലാണ് ഫിയറ്റ് അഗെര കൺസെപ്റ്റ് അവതരിപ്പിക്കപെട്ടത്.

യൂറോപ്യൻ വിപണിയിൽ ഫിയറ്റ് ലീനിയയ്ക്ക് പകരമായി വരുന്ന വാഹനമാണിത്.

ലീനിയയ്ക്ക് പകരമായി അഗെര വരുന്നു

അതെസമയം, പുതിയ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതിനായി വേണ്ടിവരുന്ന വൻ നിക്ഷേപം നടത്താൻ ഫിയറ്റ് പ്രയാസപ്പെടുമെന്നും കേൾക്കുന്നുണ്ട്. ഇന്ത്യൻ വിപണിക്കനുയോജ്യമായ രീതിയിൽ മാറ്റുന്നതിനും മറ്റുമാവശ്യമായ നിക്ഷേപം നടത്താൻ ഫിയറ്റ് എത്രത്തോളം ധൈര്യം കാണിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഇപ്പോഴും അരമനസ്സോടെയാണ് ഈ ബ്രാൻഡ് ഇന്ത്യയിൽ വിൽപന നടത്തുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റം പറയാനാവില്ല.

നിലവിൽ ലീനിയയ്ക്കുള്ള മോശം വിൽപനയാണ് ഫിയറ്റിനെ പിന്നാക്കം വലിക്കുന്നത്. മാസത്തിൽ ഇരുന്നൂറും ഇരുന്നൂറ്റമ്പതുമൊക്കെയാണ് വിൽപന. ഇതേ അവസ്ഥ പുതിയ മോഡലിനും വന്നുപെടുകയാണെങ്കിൽ നിക്ഷേപം മൊത്തം നഷ്ടമാകുമെന്നതാണ് പേടി.

More from DriveSpark

Article Published On: Wednesday, August 26, 2015, 12:58 [IST]
English summary
Fiat Linea to be replaced by a new sedan in India next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X