കേരളത്തിൽ ഫോഡിന്റെ ഘടകഭാഗ വിൽപന

Written By:

അമേരിക്കൻ കമ്പനിയായ ഫോഡ് കേരളത്തിൽ തങ്ങളുടെ വാഹന ഘടകഭാഗങ്ങളുടെ വിതരണക്കാരെ നിയോഗിച്ചു. ഫോക്കസ് ഓട്ടോഏജൻസീസാണ് വിതരണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്.

രാജ്യത്തെമ്പാടും തങ്ങളുടെ ഘടകഭാഗ വിതരണസംവിധാനം ശക്തിപ്പെടുത്തി വരികയാണ് ഫോഡ്. ഈയിടെയാണ് കർണാടകത്തിൽ ഇത്തരത്തിൽ വിതരണക്കാരെ നിശ്ചയിച്ചത്.

Ford Appoints Retail Distributor Of Genuine Parts In Kerala

ഫോക്കസ് ഓട്ടോ ഏജൻസീസ് വിലാസം

12/202B,

near St. Joseph Hospital,

Manjummel P.O.,

Udyogamandal, Cochin

ഫോഡിന്റെ ഒറിജിനൽ ഘടകഭാഗങ്ങളുടെ ഗുണനിലവാരം അനുഭവിച്ചറിയാൻ കേരളത്തിലെയും കർണാടകത്തിലെയും ഉപഭോക്താക്കൾക്ക് അവതരം കൈവന്നിരിക്കുകയാണെന്ന് ഫോഡ് ഇന്ത്യ മാർക്കറ്റിങ് ഡയറക്ടർ അനുരാഗ് മെഹ്രോത്ര ചൂണ്ടിക്കാട്ടി.

ചില്ലറ വിൽ‌പനാശൃംഘലകൾ കൂടുതൽ വ്യാപിപ്പിക്കാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍... #ford
English summary
Ford Appoints Retail Distributor Of Genuine Parts In Kerala.
Story first published: Wednesday, September 2, 2015, 6:36 [IST]
Please Wait while comments are loading...

Latest Photos