മൃഗങ്ങളെയും മനുഷ്യരെയും 'തിരിച്ചറിയുന്ന' ഫോഡ് ഹെഡ്‌ലാമ്പ്
അമേരിക്കൻ വാഹനനിർമാതാവായ ഫോഡ് വികസിപ്പിച്ചെടുക്കുന്ന ഒരു പുതിയ സാങ്കേതികതയാണ് ഓട്ടോമൊബൈൽ ഉലകത്തിലെ പ്രധാന ചർച്ചകളിലൊന്ന്. ഇരുട്ടിൽ മനുഷ്യരെയും മൃഗങ്ങളെയും പ്രത്യേകം ഡിറ്റക്ട് ചെയ്യുവാൻ ശേഷിയുള്ള ഹെഡ്‌ലാമ്പുകളാണിവ.
ഒരു കാമറ സംവിധാനം അടങ്ങുന്നതാണ് ഈ ഹെഡ്‌ലാമ്പ്. റൗണ്ടെബൗട്ടുകളിലും കോർണറുകളിലും കൂടുതൽ വീതിയിൽ പ്രകാശം വിതറാൻ ഈ ലാമ്പിന് സാധിക്കും. വഴിയിൽ മനുഷ്യരോ, മൃഗങ്ങളോ ഉണ്ടെങ്കിൽ ആ പ്രദേശത്തേക്ക് ഡ്രൈവറുടെ പ്രത്യേക ശ്രദ്ധ പതിയാൻ ഇടയാക്കുന്ന വിധത്തിലാണ് ഡിസൈൻ.
ഇതിനകം തന്നെ ഫോഡ് വികസിപ്പിച്ചെടുത്തിട്ടുള്ള അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിങ് സിസ്റ്റം, ട്രാഫിക് സൈൻ റെക്കഗ്നീഷൻ സിസ്റ്റം എന്നിവയെ ആധാരമാക്കിയാണ് പുതിയ സിസ്റ്റവും നിർമിച്ചെടുത്തത്.

ഈ പുതിയ സാങ്കേതികത ജിപിഎസ് സംവിധാനത്തെയും ഫലപ്രദമായി ഉഫയോഗിക്കുന്നുണ്ട്. റോഡിൽ താഴ്ന്ന പ്രദേശങ്ങളുണ്ടെങ്കിൽ അവിടെ കൂടുതൽ മികച്ച പ്രകാശം ലഭ്യമാക്കുവാൻ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്നു.
മൃഗങ്ങൾ വണ്ടിക്കു കുറുകെ ചാടുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വഴിയരികിൽ നിന്ന് ഇവ പെട്ടെന്ന് എടുത്തുചാടുന്നതിനാൽ ഡ്രൈവർമാർ പരിഭ്രാന്തിയിലാകുന്നു. ഈ പ്രശ്നമാണ് പരിഹരിക്കപ്പെടാൻ പോകുന്നത്.


Click it and Unblock the Notifications








