ഇക്കോസ്പോർട് ഇപ്പോൾ ബുക്ക് ചെയ്യു, സമ്മാനം നേടൂ!

By Santheep

ഇന്ത്യയിൽ‌ ഉൽപാദിപ്പിച്ച രണ്ട് ലക്ഷം ഇക്കോസ്പോർ‌ട് മോഡലുകൾ വിറ്റഴിച്ചത് ആഘോഷിക്കുകയാണ് ഫോഡ്. രാജ്യത്തെമ്പാടുമായി നടക്കുന്ന ഈ ഘോഷം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഓഗസ്റ്റ് 23 വരെ ഈ ആഘോഷങ്ങൾ നടക്കും.

ഈ ദിവസങ്ങളിൽ ഇക്കോസ്പോർട് എസ്‌യുവി ബുക്ക് ചെയ്യുന്നവർക്ക് വിലപ്പിടിപ്പുള്ള സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എൽഇഡി ടിവികൾ, റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയ സമ്മാനങ്ങളാണ് ലഭിക്കുക.

Ford EcoSport 200000 Fest On 21st 23rd August Across India 01

ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഫോഡ് പ്ലാന്റിൽ നിർമിച്ച ഇക്കോസ്പോർട് എസ്‌യുവികൾ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വൻതോതിൽ കാർ കയറ്റുമതി നടത്തുന്ന ചുരുക്കം ചില കാർ കമ്പനികളിൽ പ്രധാനിയാണ് ഫോഡ്.

Ford EcoSport 200000 Fest On 21st 23rd August Across India

ഈ രണ്ട് ലക്ഷത്തിൽ ഭൂരിഭാഗം വിറ്റഴിച്ചത് ഇന്ത്യയിലാണ്. 1,12,000 മോഡലുകളാണ് ഇന്ത്യയിൽ വിറ്റത്. വിദേശത്തേക്ക് 88,000 മോഡലുകൾ കയറ്റുമതി ചെയ്തു.

വെറും 2 വർഷത്തിനുള്ളിലാണ് ഫോഡ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Article Published On: Saturday, August 22, 2015, 14:53 [IST]
English summary
Ford EcoSport 200000 Fest On 21st 23rd August Across India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X