ഫോഡ് ഇക്കോസ്‌പോര്‍ടില്‍ ആപ്പ്‌ലിങ്ക് ചേര്‍ത്തു
ഇക്കോസ്‌പോര്‍ടിലെ സിങ്ക് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോട് ഫോഡിന്റെ ആപ്പ്‌ലിങ്ക് സാങ്കേതികത കൂട്ടിച്ചേര്‍ത്ത് വിപണിയിലെത്തുക്കുന്നു. വോയ്‌സ് കമാന്‍ഡ് വഴി സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതാണ് ആപ്പ്‌ലിങ്ക് സംവിധാനം.
ഫോഡ് ഫിയസ്റ്റ സെഡാനില്‍ ഈ സന്നാഹം ഇതിനകം തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

ഫോഡ് ഇക്കോസ്‌പോര്‍ടിന് വിപണിയില്‍ നിലവിലുള്ള പ്രതിച്ഛായയെ കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ നടപടി. ന്യൂജന്‍ ശൈലിയിലുള്ള ഡിസൈനും ഫീച്ചറുകളുമാണ് ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ സവിശേഷതകളില്‍ പ്രധാനമായിട്ടുള്ളത്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6,46,403 രൂപയിലാണ് ഇക്കോസ്‌പോര്‍ടിന്റെ വിലകള്‍ തുടങ്ങുന്നത്. വാഹനത്തിന്റെ ഓണ്‍റോഡ് വില അറിയാന്‍ ഈ ലിങ്ക് വഴി ചെല്ലുക.


Click it and Unblock the Notifications








