ഫോഡ് ഇക്കോസ്പോർട് ഡീസൽ കൂടുതൽ കരുത്തോടെയെത്തും

By Santheep

ഇന്ത്യൻ വിപണിയിൽ ഇക്കോസ്പോർട് എസ്‌യുവി തീർത്തത് ഒരു വൻ വിപ്ലവം തന്നെയാണ്. പുതിയ സെഗ്മെന്റ് തീർത്തുകൊണ്ട് അതിന്റെ രാജാവായി മാറാൻ ഇക്കോസ്പോർടിന് സാധിച്ചു. മൂന്നുതവണ തുടർച്ചയായി ലോകത്തിലെ ഏറ്റവും മികച്ച എൻജിൻ എന്ന ബഹുമതി സ്വന്തമാക്കിയ ഇക്കോബൂസ്റ്റ് എൻജിന്റെ സഹായത്തോടെ ലോകത്തെന്പാടും വലിയ ചലനങ്ങൾ സൃഷ്ടിക്കാനും ഇക്കോസ്പോർടിനായി. ഈ വാഹനത്തിന് ഇന്ത്യയിൽ രണ്ട് പെട്രോൾ എൻജിനുകളും ഒരു ഡീസൽ എൻജിനുമാണുള്ളത്. പുതിയ വാർത്തകൾ ഇക്കോസ്പോർടിന്റെ ഡീസൽ എൻജിന് കൂടുതൽ കരുത്തു പകരാനുള്ള പദ്ധതികളെക്കുറിച്ച് പറയുന്നു.

ഇക്കോസ്പോർടിന് ഇതുവരെ കാര്യമായ അപ്ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഈ പ്രശ്നം പരിഹരിക്കുന്നതോടൊപ്പമായിരിക്കും ഡീസൽ എൻജിനിൽ മാറ്റം വരുത്തുക.

Ford EcoSport Most Likely To Extract More Power From Diesel Engine

കാര്യപ്പെട്ട ഒരു എക്സ്റ്റീരിയർ, ഇന്റീരിയർ അപ്ഡേറ്റുകൾ അടുത്തുതന്നെ സംഭവിക്കുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. കൂടുതൽ ഫീച്ചറുകളും വാഹനത്തോടു ചേർത്തേക്കും. ഡീസൽ എൻജിനിൽ മാറ്റം വരുത്തുന്നതായിരിക്കും ഏക സാങ്കേതികമാറ്റം.

1.5 ലിറ്റർ ശേഷിയുള്ളതാണ് ഇക്കോസ്പോർടിലെ ഡീസൽ എൻജിൻ. കുതിരശക്തി 89.81. ഈ എൻജിൻ 204 എൻഎം ചക്രവീര്യവും ഉൽപാദിപ്പിക്കുന്നു. 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ് എൻജിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, July 17, 2015, 11:57 [IST]
English summary
Ford EcoSport Most Likely To Extract More Power From Diesel Engine.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X