ഫോഡ് ഇക്കോസ്‌പോര്‍ട് ഗുണനിലവാരത്തില്‍ മുന്നിലെന്ന് പഠനം
ജെഡി പവര്‍ ഏഷ്യ പസിഫിക്കിന്റെ പ്രാഥമിക ഗുണനിലവാര പഠനപ്രകാരം ഇന്ത്യയിലെ ഏറ്റവും ഗുണനിലവാരമുള്ള വാഹനമായി ഇക്കോസ്‌പോര്‍ട് തെരഞ്ഞെടുക്കപെട്ടു. ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വേയുടെ അടിസ്ഥാനത്തിലാണ് ജെഡി പവര്‍ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്.
വിപണിയിലിറങ്ങിയ അന്നുമുതല്‍ അവാര്‍ഡുകളുടെ പെരുമഴയിലാണ് ഇക്കോസ്‌പോര്‍ട് ജീവിക്കുന്നത്. ഇതിനകം മുപ്പതിലധികം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട് ഇക്കോസ്‌പോര്‍ട്. ജെഡി പവര്‍ നടത്തിയ പഠനത്തെക്കുറിച്ച് കൂടുതല്‍ വായിക്കാം താഴെ താളുകളില്‍.

നവംബര്‍ 2013നും ജൂലൈ 2014നും ഇടയില്‍ നിര്‍മിക്കപെട്ട ഇന്ത്യന്‍ കാര്‍ മോഡലുകള്‍ വാങ്ങിയവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ആകെ 8,429 പേര്‍ സര്‍വേയില്‍ പങ്കെടുത്തു.

ഇന്ത്യന്‍ വിപണിയിലെ 73 കാര്‍ മോഡലുകള്‍ പഠനത്തിന് പരിഗണിച്ചു. 17 കാര്‍നിര്‍മാതാക്കളില്‍ നിന്നുള്ള മോഡലുകളാണ് പരിഗണിച്ചത്.

സര്‍വേ കാലയളവ്: 2014 മെയ് മുതല്‍ സെപ്തംബര്‍ വരെ. ഇന്ത്യയിലെ 30 നഗരങ്ങളിലായാണ് സര്‍വേ സംഘടിപ്പിച്ചത്.

ആദ്യത്തെ രണ്ട് മുതല്‍ ആറ് മാസം വരെയുള്ള കാലയളവില്‍ വാഹനങ്ങള്‍ക്ക് സംഭവിച്ച പ്രശ്‌നങ്ങളില്‍ ഊന്നിയായിരുന്നു പഠനം. ഇരുന്നൂറിലധികം പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുതകുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് നേടേണ്ടിയിരുന്നു.

വാഹനത്തെ എട്ട് ഭാഗങ്ങളാക്കി തിരിച്ചാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. എന്‍ജിനും ട്രാന്‍സ്മിഷനും, എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, ഡ്രൈവിങ് അനുഭവം, വെന്റിലേഷനും എയര്‍ കണ്ടീഷനിങ്ങും, ഫീച്ചറുകള്‍, സീറ്റുകള്‍, ഓഡിയോ സിസ്റ്റം എന്നിവയെ ആധാരമാക്കിയായിരുന്നു ചോദ്യങ്ങള്‍.


Click it and Unblock the Notifications








