പിന്നിൽ സ്പെയർ വീലില്ലാത്ത ഫോഡ് ഇക്കോസ്പോർട്
സെപ്തംബർ 15നാണ് ഫ്രാങ്ഫർട്ട് മോട്ടോർ ഷോ തുടങ്ങുന്നത്. ഇന്ത്യൻ വാഹനപ്രേമികൾക്ക് താൽപര്യം ജനിപ്പിക്കുന്ന പല വാഹനങ്ങളും ഇവിടേക്കെത്താനുണ്ട്. ഇവയിലൊന്നാണ് പിൻവശത്ത് സ്പെയർ വീൽ ഇല്ലാത്ത ഇക്കോസ്പോർട്.
ഇന്ത്യൻ വിപണിയിലേക്കും ഈ വാഹനം എത്തിച്ചേരുമെന്നാണ് കരുതുന്നത്. സ്പെയർ വീലോടു കൂടി ഇക്കോസ്പോർടിനെ കാണാൻ ഗാംഭീര്യം കൂടുമെങ്കിലും ഇതെടുത്തുമാറ്റുമ്പോഴും ഇക്കോസ്പോർടിന്റെ ഭംഗിക്ക് ഇടിവൊന്നും തട്ടുന്നില്ല എന്നതാണ് സത്യം.
ഫ്രാങ്ഫർട്ടിൽ വരുന്ന പുതിയ മോഡലിൽ ചില സൗന്ദര്യപരമായ മാറ്റങ്ങളുമുണ്ടാകും.

തുടക്കത്തിൽ യൂറോപ്യൻ വിപണിയിൽ മാത്രമാണ് ഈ മോഡൽ ലഭ്യമാക്കുക. പിന്നീട് ഇന്ത്യയിലേക്കും വരും.
ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന ഫോഡ് പ്ലാന്റിൽ നിർമിച്ച ഇക്കോസ്പോർട് എസ്‌യുവികൾ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വൻതോതിൽ കാർ കയറ്റുമതി നടത്തുന്ന ചുരുക്കം ചില കാർ കമ്പനികളിൽ പ്രധാനിയാണ് ഫോഡ്.
ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 6,46,403 രൂപയിലാണ് ഇക്കോസ്‌പോര്‍ടിന്റെ വിലകള്‍ തുടങ്ങുന്നത്.


Click it and Unblock the Notifications








