ഫോഡ് ആസ്പയറിന്റെ എൻജിനുകളും മൈലേജും
ഫോഡ് ആസ്പയർ മോഡൽ വിപണിയിലെത്താൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ചെറുസെഡാനുകളുടെ വിപണിയിലേക്കുള്ള ഒരു കിടിലൻ വാഗ്ദാനമാണിതെന്ന കാര്യത്തിൽ സന്ദേഹമേതുമില്ല. ഈ വാഹനത്തിന്റെ എൻജിൻ വിശദാംശങ്ങളും ഫീച്ചറുകളുമെല്ലാം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. അവയിലേക്ക് ഒരു ശ്രദ്ധ തിരിക്കലാണിവിടെ.
രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഫോഡ് ഫിഗോ ആസ്പയർ മോഡലിനുള്ളത്. മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഘടിപ്പിച്ച് ഈ വാഹനം വിപണി പിടിക്കും.

എൻജിനുകൾ
1.2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിന് 86.8 കുതിരശക്തിയാണ് കരുത്ത്. 1.5 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 110.5 കുതിരശക്തി ഉൽപാദിപ്പിക്കും. 1.5 ലിറ്ററിന്റെയാണ് ഫോഡ് ആസ്പയറിലെ ഡീസൽ എൻജിൻ. ഇതുൽപാദിപ്പിക്കുന്നത് 98.6 കുതിരശക്തിയാണ്.
മൈലേജ്
1.2 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പ് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിനാകട്ടെ ലിറ്ററിന് 17 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ നൽകുന്നത് ലിറ്ററിന് 25.83 കിലോമീറ്റർ മൈലേജാണ്.

ഓട്ടോമാറ്റിക്
ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചും ആസ്പയർ വിപണിയിൽ ലഭിക്കുന്നതാണ്. 1.5 ലിറ്റർ പെട്രോൾ എൻജിനോടൊപ്പമാണ് സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം ചേർക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനിലും ചേർക്കുക 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ്.
വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫോഡ് ഡീലർഷിപ്പുകളിലും ആസ്പയർ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. 50,000 രൂപയാണ് അഡ്വാൻസ് ആയി നൽകേണ്ടത്.


Click it and Unblock the Notifications








