ഫോഡ് ആസ്പയർ ലോഞ്ച് ലൈവ് വെബ്കാസ്റ്റ്
ഫോഡ് ഫിഗോ ആസ്പയറിന്റെ ലോഞ്ച് ഇന്നുച്ചയ്ക്ക് നടക്കും. 12.30ന് തുടങ്ങുന്ന ലോഞ്ച് ചടങ്ങുകളുടെ ലൈവ് വെബ്കാസ്റ്റുണ്ട്. അത് താഴെ കാണാവുന്നതാണ്.
ഫിഗോ ആസ്പയറിനെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഫോഡ് ഫിഗോ ആസ്പയർ മോഡലിനുള്ളത്. മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഘടിപ്പിച്ച് ഈ വാഹനം വിപണി പിടിക്കും.
1.2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിന് 86.8 കുതിരശക്തിയാണ് കരുത്ത്. 1.5 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 110.5 കുതിരശക്തി ഉൽപാദിപ്പിക്കും. 1.5 ലിറ്ററിന്റെയാണ് ഫോഡ് ആസ്പയറിലെ ഡീസൽ എൻജിൻ. ഇതുൽപാദിപ്പിക്കുന്നത് 98.6 കുതിരശക്തിയാണ്.
1.2 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പ് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിനാകട്ടെ ലിറ്ററിന് 17 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ നൽകുന്നത് ലിറ്ററിന് 25.83 കിലോമീറ്റർ മൈലേജാണ്.
ലൈവ് വെബ്കാസ്റ്റ് കാണാം


Click it and Unblock the Notifications