ഫോഡ് ഫിഗോ ആസ്പയർ 4.89 ലക്ഷത്തിന് ചെയ്തു
ഫോഡ് ഫിഗോ ആസ്പയർ മോഡൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. ഇന്ത്യയുടെ കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്കാണ് ഈ കാർ വരുന്നത്. വാഹനത്തിന്റെ ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫോഡ് ഡീലർഷിപ്പുകളിലും ആസ്പയർ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. 50,000 രൂപയാണ് അഡ്വാൻസ് ആയി നൽകേണ്ടത്.
4.89 ലക്ഷം രൂപയിലാണ് ഫോഡ് ഫിഗോയുടെ എക്സ്ഷോറൂം നിരക്കുകൾ തുടങ്ങുക.
1.2 ലിറ്റർ ശേഷിയുള്ള ഒരു പെട്രോൾ എൻജിൻ, 1.5 ലിറ്റർ ശേഷിയുള്ള മറ്റൊരു പെട്രോൾ എൻജിൻ എന്നിവയും ഒരു ഡീസൽ എൻജിനുമാണ് വാഹനത്തിലുള്ളത്. 1.2 ലിറ്റർ എൻജിൻ 86.8 കുതിരശക്തിയാണ് ഉൽപാദിപ്പിക്കുന്നത്. 1.5 ലിറ്റർ എൻജിൻ 110.5 കുതിരശക്തി ഉൽപാദിപ്പിക്കും. 1.5 ലിറ്ററിന്റെ ഡീസൽ എൻജിൻ ഉൽപാദിപ്പിക്കുന്നത് 98.6 കുതിരശക്തിയാണ്.

1.2 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പ് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിനാകട്ടെ ലിറ്ററിന് 17 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ നൽകുന്നത് ലിറ്ററിന് 25.83 കിലോമീറ്റർ മൈലേജാണ്.
ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചും ആസ്പയർ വിപണിയിൽ ലഭിക്കുന്നതാണ്. 1.5 ലിറ്റർ പെട്രോൾ എൻജിനോടൊപ്പമാണ് സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം ചേർക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനിലും ചേർക്കുക 5 സ്പീഡ് മാന്വൽ ഗിയർബോക്സാണ്.
രാജ്യത്തെ 186 നഗരങ്ങളിലായി 341 സർവിസ് സെന്ററുകളുണ്ട് ഫോഡിന്. ഇവിടങ്ങളിലെല്ലാം ആസ്പയർ മോഡൽ ബുക്ക് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications