ഫോഡ് ഫിഗോ ആസ്പയർ ബുക്കിങ് തുടങ്ങി

By Santheep

ഫോഡ് ഫിഗോ ആസ്പയർ മോഡലിന്റെ ബുക്കിങ് ജൂലൈ 27ന് തുടങ്ങും. ഇന്ത്യയുടെ ചെറുസെഡാൻ സെഗ്മെന്റിലേക്കാണ് ഈ വാഹനം വരുന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം 30,000 രൂപ അഡ്വാൻസ് നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ മിക്ക ഫോഡ് ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഫോഡ് ഫിഗോ ആസ്പയർ മോഡലിനുള്ളത്. മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഘടിപ്പിച്ച് ഈ വാഹനം വിപണി പിടിക്കും.

1.2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിന് 86.8 കുതിരശക്തിയാണ് കരുത്ത്. 1.5 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 110.5 കുതിരശക്തി ഉൽപാദിപ്പിക്കും. 1.5 ലിറ്ററിന്റെയാണ് ഫോഡ് ആസ്പയറിലെ ഡീസൽ എൻജിൻ. ഇതുൽപാദിപ്പിക്കുന്നത് 98.6 കുതിരശക്തിയാണ്.

1.2 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പ് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിനാകട്ടെ ലിറ്ററിന് 17 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ നൽകുന്നത് ലിറ്ററിന് 25.83 കിലോമീറ്റർ മൈലേജാണ്.

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ഡ്രൈവ് വായിക്കാം

More from DriveSpark

Article Published On: Saturday, July 25, 2015, 11:00 [IST]
English summary
Ford Figo Aspire Pre Booking Begins On 27th July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X