ഫോഡ് ആസ്പയര്‍ ഗുജറാത്തില്‍ അവതരിച്ചു!
കഴിഞ്ഞ ദിവസം ഗുജറാത്തിലെ സനന്ദില്‍ ഉദ്ഘാടനം ചെയ്ത പുതിയ ഫോഡ് പ്ലാന്റില്‍ പുതിയ ഫോഡ് ആസ്പയര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലേക്ക് ഫോഡ് കൊണ്ടുവരുന്ന പുതിയ സെഡാനാണ് ആസ്പയര്‍.
ഫിഗോ ആസ്പയര്‍ എന്നാണ് ഈ വാഹനത്തിന്റെ പേര്. 2014 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപെട്ട ഈ കാര്‍ ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാന്‍ പതിപ്പാണ്. കൂടുതല്‍ വിവരങ്ങളും പുതിയ ചിത്രങ്ങളും താഴെ.

താളുകളിലൂടെ നീങ്ങുക.

മാരുതി സ്വിഫ്റ്റ് ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യൂണ്ടായ് എക്‌സെന്റ്, ടൊയോട്ട എട്യോസ് എന്നീ എതിരാളികളാണ് ഫിഗോ ആസ്പയറിന് ഇന്ത്യന്‍ വിപണിയിലുള്ളത്.

ചെറുകാറുകള്‍ക്കും ആധുനിക ഡിസൈന്‍ സൗന്ദര്യം, സുരക്ഷാ സംവിധാനങ്ങള്‍, അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ എന്നിവയാകാമെന്ന് പ്രഖ്യാപിക്കുകയാണ് ഫിഗോ ആസ്പയറിന്റെ ഇന്ത്യന്‍ ദൗത്യമെന്ന് ഫോഡ് സിഇഒ മാര്‍ക്ക് ഫീല്‍ഡ്‌സ് പറയുന്നു.

ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിപണികളിലേക്കും ആവശ്യമായ ആസ്പയര്‍ സെഡാനുകള്‍ സനന്ദ് പ്ലാന്റിലാണ് ഫോഡ് നിര്‍മിക്കുക. 2018 ആകുമ്പേഴേക്ക് ചെറു സെഡാന്‍ സെഗ്മെന്റ് 1.6 ദശലക്ഷം യൂണിറ്റ് വില്‍ക്കുന്ന തരത്തിലേക്ക് വളരുമെന്നാണ് ഫോഡിന്റെ പ്രതീക്ഷ.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് ഫോഡ് ആസ്പയര്‍ സെഡാന്‍ വിപണിയിലെത്തും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ആസ്പയറിലുണ്ടാവുക. 1.5 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്ഡജിനും ഘടിപ്പിക്കും. ഇവയുടെ വിശദവിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

ഫോഡിന്റെ 'ബി' പ്ലാറ്റ്‌ഫോമിലാണ് കാ ഇടംപിടിക്കുന്നത്. ആസ്പയര്‍ സെഡാനും ഇതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് വരിക. ലോകത്തെല്ലായിടത്തും ഈ പുതിയ കാറുകള്‍ ഏതാണ്ട് ഒരേ ഡിസൈന്‍ സവിശേഷതകളിലായിരിക്കും അവതരിക്കുക. 'വണ്‍ ഫോഡ്' എന്ന പേരില്‍ കമ്പനി ആവിഷ്‌കരിച്ചിട്ടുള്ള നയമാണ് ഇതിനു പിന്നില്‍. എന്നാല്‍ ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ക്കനുസൃതമായ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകില്ല എന്നില്ല.


Click it and Unblock the Notifications








