ഓട്ടോണമസ് കാർ: ഗൂഗിളുമായി സഖ്യത്തിലേർപെടാൻ ഫോഡിന്റെ ശ്രമം

By Santheep

ഓട്ടോണമസ് കാറുകളുടെ വൻ സാധ്യതകളെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. ലോകത്തിലെ മിക്ക കാർ കമ്പനികൾക്കും ഈ വഴിയിൽ താൽപര്യങ്ങളുണ്ട്.

പുതിയ വാർ‌ത്തകൾ പറയുന്നത് അമേരിക്കൻ കാർനിർമാതാവായ ഫോഡ് ഓട്ടണമസ് കാർ നിർമിക്കുന്നതിനായി ഗൂഗിളുമായി ചർച്ചയിലാണെന്നാണ്. ഈ ചർച്ചയുടെ സ്വഭാവം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. ഓട്ടോണമസ് കാറുകൾക്കായി പുതിയൊരു പ്ലാറ്റ്ഫോം നിർമിക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്ന് ഊഹങ്ങളുണ്ട്.

നിലവിൽ അമേരിക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ ഗൂഗിളിന്റെ ഓട്ടോണമസ് കാറുകൾ ടെസ്റ്റ് ചെയ്തുവരികയാണ്. സംസ്ഥാനത്തെ വാഹന വകുപ്പുകാർ ഇത്തരം കാറുകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും നിർമിച്ചു തുടങ്ങിയിട്ടുണ്ട്.

ഗൂഗിൾ നേരത്തെ ഓഡിയും ഫോക്സ്‌വാഗണും അടക്കമുള്ള കാർനിർമാതാക്കളുമായി ചില സഖ്യങ്ങൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ, സ്വന്തമായി ഓട്ടോണമസ് കാറുകൾ പുറത്തിറക്കാൻ പരിപാടിയുള്ള അവർ സഹകരിക്കാൻ വിമുഖത കാട്ടുകയായിരുന്നു.

Ford Holds Talks With Google To Build Next-Generation Autonomous Cars

More from DriveSpark

Article Published On: Wednesday, December 23, 2015, 12:41 [IST]
English summary
Ford Holds Talks With Google To Build Next-Generation Autonomous Cars.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X