ഫോഡിൽ നിന്ന് അടുത്തതായി ഫിഗോ, പിന്നാലെ എൻഡീവർ!
ഫോഡ് ആസ്പയറിന്റെ ലോഞ്ച് ഇന്നാണ് നടന്നത്. ഇന്ത്യൻ വിപണിയുടെ കോംപാക്ട് സെഡാൻ സെഗ്മെന്റിലേക്കുള്ള പ്രവേശത്തിനു ശേഷം ഫോഡിന്റെ പദ്ധതികൾ എന്തെല്ലാമെന്നറിയാൻ ആകാംക്ഷയുള്ളവരുണ്ടാകും. അവർക്കായി ഫോഡ് സങ്ങതി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്റെയും എൻഡീവർ എസ്‌യുവിയുടെയും പുതുക്കിയ പതിപ്പുകളാണ് ഫോഡിൽനിന്നും അടുത്തതായി വിപണി പിടിക്കുക.

ഫിഗോ ഹാച്ച്ബാക്ക് ഈ വരുന്ന ഉൽസവസീസണിൽ തന്നെ വിപണി പിടിക്കുമെന്നാണ് അറിയുന്നത്. ഫിഗോയുടെ പുതുക്കിയ രൂപം ഇതിനകം തന്നെ നമ്മൾ കണ്ടു പരിചയിച്ചിട്ടുണ്ട്. ചില വിദേശവിപണികളിൽ ഈ വാഹനം ഇന്നുണ്ട്.
പിന്നാലെയെത്തുക പുതിയ എൻഡീവർ എസ്‌യുവിയാണ്. 2016ന്റെ തുടക്കത്തിൽ ഈ വാഹനം വിപണി പിടിക്കുമെന്നാണ് കരുതേണ്ടത്. പുതിയ എൻഡീവറും ചില മാർക്കറ്റുകളിൽ ഇതിനകം എത്തിയിട്ടുണ്ട്.

ഫോഡ് ആസ്പയർ എന്ന പേരിൽ ഇന്ന് വിപണിയിലെത്തിയത് പുതിയ ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാൻ രൂപമാണ്. ഡിസൈനിൽ വല്യ സാമ്യമുണ്ട് ഇരുവാഹനങ്ങളും തമ്മിൽ.
ഇന്ത്യയിൽ വലിയ ലക്ഷ്യങ്ങളുണ്ട് ഫോഡിന്. കമ്പനിയുടെ പ്രധാന കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ മാറ്റുവാൻ ഫോഡ് ആലോചിക്കുന്നുണ്ട്. പുതുതായി എത്തിയ ആസ്പയർ മോഡൽ നിരവധി വിപണികളിലേക്ക് ഇന്ത്യയിൽ നിന്നും പോകുന്നുണ്ട്.


Click it and Unblock the Notifications