ഫോഡ് ഇന്ത്യ തമിഴ്നാട്ടിൽ 2 ബില്യൺ ഡോളർ നിക്ഷേപിക്കും

Written By:

ഇന്ത്യയുടെ ഓട്ടോമൊബൈൽ ഹബ്ബായ തമിഴ്നാട്ടിൽ ഫോഡ് ഇന്ത്യ രണ്ട ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും. നിലവിലുള്ള പ്ലാന്റിനെ വികസിപ്പിക്കുവാനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കുക.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയാണ് ഫോഡിന്റെ പ്രധാന ബിസിനസ്സ്. ചുരുങ്ങിയ ചെലവിൽ വാഹനങ്ങൾ നിർമിക്കാനുള്ള സാഹചര്യമാണ് ഫോഡിനെ ആകർഷിക്കുന്നത്. ഫോഡിന്റെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ചെന്നൈയെ വളർത്തിയെടുക്കാനാണ് പരിപാടി.

പുതിയ നിക്ഷേപപദ്ധതി തമിഴ്നാട്ടിൽ വലിയ തോഴിലവസരങ്ങൾ സൃഷ്ടിക്കും. ഓട്ടോമൊബൈൽ വ്യവസായത്തിനാവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ളത് തമിഴ്നാട്ടിലാണ്. ഇടക്കാലത്ത് നരേന്ദ്ര മോഡി ഗുജറാത്തിനെ ഈ നിലയിലേക്കു മാറ്റാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

നിലവിൽ ഫോഡ് ഇന്ത്യ 14000 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നുണ്ട്. ഇവയിൽ വലിയൊരു ഭാഗവും തമിഴ്നാട്ടിലാണ്. രാജ്യത്തെമ്പാടുമായി 341 വിൽപനാകേന്ദ്രങ്ങളാണ് കമ്പനിക്കുള്ളത്.

കൂടുതല്‍... #ford
English summary
Ford India To Invest USD 2 Billion In Tamil Nadu Facility.
Story first published: Friday, September 11, 2015, 11:50 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark