ഇന്ത്യയില്‍ നിര്‍മിച്ച ഇക്കോസ്‌പോര്‍ട്ടുകള്‍ അമേരിക്കയിലേക്ക്
ലോകവിഖ്യാതമായ ഫോഡ് ഇക്കോസ്‌പോര്‍ട്ട് ചെറു സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഇന്ന് ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ വലിയൊരു പങ്ക് വിദേശവിപണികളിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച ഇക്കോസ്‌പോര്‍ട്ടുകള്‍ തങ്ങളുടെ മാതൃദേശമായ നോര്‍ത്ത് അമേരിക്കയിലേക്കും എത്തിക്കാന്‍ ഫോഡിന് പദ്ധതിയുണ്ടെന്ന് അറിയുന്നു.
ഇത് ഇന്ത്യാക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണെന്ന് ഫോഡ് ഇന്ത്യ അറിയിക്കുന്നു. ഇന്ത്യയെ ഒരു സമ്പൂര്‍ണശേഷിയുള്ള നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്ന പ്രക്രിയയില്‍ ഇത് വളരെ ഗുണം ചെയ്യുമെന്നും ഫോഡ് പറയുന്നു.

2017ലായിരിക്കും ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ യുഎസ് വിപണിപ്രവേശം. ഇന്ത്യയില്‍ വില്‍ക്കുന്ന അതേ കാറായിരിക്കില്ല അമേരിക്കയിലെത്തുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളും കരുത്തേറിയ ബോഡിയുമെല്ലാം അമേരിക്കയിലേക്കുള്ള വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും.
ഒരു അമേരിക്കന്‍ കാര്‍നിര്‍മാതാവ് ഏതെങ്കിലും വിദേശരാജ്യത്ത് നിര്‍മിച്ച കാര്‍ സ്വദേശത്തേക്ക് കയറ്റി അയയ്ക്കുന്നത് ഇതാദ്യമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ കുറഞ്ഞ നിര്‍മാണച്ചെലവാണ് ഫോഡിനെ ഇത്തരമൊരു നടപടിക്ക് പ്രചോദിപ്പിക്കുന്നത്.


Click it and Unblock the Notifications








