ചാന്ദ്രദൗത്യത്തിന്റെ ഓർമ പുതുക്കുന്ന അപ്പോളോ എഡിഷൻ ലേലം ചെയ്തു
ഈയിടെ ഫോഡ് പുറത്തിറക്കിയ അപ്പോളോ എഡിഷൻ ഓട്ടോഉലകത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. അപ്പോളോ ദൗത്യത്തിന്റെ ഓർമ പുതുക്കുകയായിരുന്നു ഈ എഡിഷനിലൂടെ ഫോഡ് ചെയ്തത്. വിസ്കോൺസിനിൽ വെച്ച് നടന്ന എയർവെൻച്വർ ഫെസ്റ്റിവലിൽ ഈ വാഹനം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
ആകെ ഒരു മോഡൽ മാത്രമാണ് നിർമിച്ചിട്ടുള്ളത്. ഈ വാഹനം ലേലം ചെയ്തെടുത്തയാളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
230,000 അമേരിക്കൻ ഡോളറിനാണ് ഈ കാർ ലേലത്തിൽ പോയതെന്നാണ് അറിയുന്നത്. ഈ തുക യൂത്ത് ഏവിയേഷൻ എന്ന ഒരു സംഘടനയ്ക്കാണ് കൈമാറുക. യുവാക്കളെ എയർക്രാഫ്റ്റ് പൈലറ്റാവാൻ പരിശീലിപ്പിക്കുന്ന സംഘടനയാണിത്.

കറുപ്പും വെളുപ്പും ചുവപ്പും കലർന്ന വർണപദ്ധതിയാണ് ഫോഡ് അപ്പോളോയ്ക്ക് നൽകിയിരിക്കുന്നത്. ചാന്ദ്രദൗത്യത്തിന് പോയവർ ധരിച്ച വസ്ത്രത്തിന്റെ അതേ നിറങ്ങളാണിത്.
മസ്റ്റാങ്ങിന്റെ 2015 പതിപ്പിനുമേലാണ് ഈ പ്രത്യേക എഡിഷന്റെ നിർമാണം. ഒരു 5 ലിറ്റർ എൻജിനാണ് മസ്റ്റാങ്ങിലുള്ളത്. 627 കുതിരശക്തിയാണ് ഈ എൻജിൻ ഉൽപാദിപ്പിക്കുന്നത്.


Click it and Unblock the Notifications








