ഫോഡ് മസ്റ്റാങ് പൂനെ എആര്‍എഐ-യില്‍
ഫോഡ് മസ്റ്റാങ്ങിന്റെ ഇന്ത്യയിലെക്കുള്ള വരവിനെക്കുറിച്ച് നമ്മള്‍ കുറെക്കാലമായി കേള്‍ക്കുന്നു. അമേരിക്കന്‍ മസില്‍ കാറുകള്‍ക്ക് ഇന്ത്യയിലുള്ള സാധ്യത എത്രത്തോളമെന്ന കാര്യത്തില്‍ ഇന്നാരെങ്കിലും സംശയിക്കുമെന്ന് തോന്നുന്നില്ല.
രാജ്യത്തെ മസില്‍കാര്‍ പ്രണയികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്. പൂനെയിലുള്ള എആര്‍എഐ ഓഫീസിനടുത്ത് ഈ കാറിനെ കണ്ടുമുട്ടിയതായാണ് വാര്‍ത്ത.

ഇന്ത്യയില്‍ അവതരിപ്പിക്കാനായി പുതിയ റൈറ്റ് ഹാന്‍ഡ് മോഡല്‍ നിര്‍മിച്ചെടുക്കുന്ന തിരക്കുകളിലാണ്. ഈ വാഹനമാണ് എആര്‍എഐ ആസ്ഥാനത്ത് കിടക്കുന്നതെന്നാണ് വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നു.
യുകെ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള ഈ അമേരിക്കന്‍ മോഡലിന്റെ പ്രവേശനം വലിയ ചര്‍ച്ചയാണിപ്പോള്‍. ഇക്കാലമത്രയും അമേരിക്ക വിട്ടുപോകാന്‍ മസ്റ്റാങ് തയ്യാറായിരുന്നില്ല.


Click it and Unblock the Notifications








