മസ്റ്റാങ് മസില്‍ കാറുകള്‍ ഏഷ്യന്‍ വിപണികളിലേക്ക്
പത്തമ്പത് വര്‍ഷം നീണ്ട ചരിത്രത്തില്‍ ഒരിക്കല്‍ പോലും അമേരിക്ക വിട്ടുപോകണമെന്ന് ഫോഡ് മസ്റ്റാങ് ആഗ്രഹിച്ചിട്ടില്ല. അമേരിക്കക്കാരുടെ മസില്‍കാര്‍ ദാഹത്തെമാത്രം തൃപ്തിപ്പെടുത്തി ജീവിക്കാമെന്നായിരുന്നു മസ്റ്റാങ്ങിന്റെ ആഗ്രഹം. എന്നാല്‍ മാറിയ വിപണിസാഹചര്യങ്ങള്‍ മസ്റ്റാങ്ങില്‍ ചെലുത്തിയ സമ്മര്‍ദ്ദം ചെറുതായിരുന്നില്ല. യൂറോപ്പിലേക്കും ഏഷ്യയിലേക്കും നീങ്ങാനുള്ള തീരുമാനം സമീപകാലത്താണ് കമ്പനി എടുത്തത്.
യൂറോപ്യന്‍ വിപണിയില്‍ നടപ്പുവര്‍ഷം പകുതിയോടെ എത്തിച്ചേരും മസ്റ്റാങ് എന്നാണ് അറിയുന്നത്. പുതിയ വാര്‍ത്തകള്‍ ഇന്ത്യാക്കാര്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ഏഷ്യന്‍ വിപണിയെ ലക്ഷ്യംവെച്ച് മസിലന്‍ മസ്റ്റാങ്ങുകള്‍ അമറി നില്‍ക്കുന്നതായി കേള്‍ക്കുന്നു.
യുഎസ്സിലെ മിഷിഗണിലാണ് ഫോഡ് മസ്റ്റാങ് നിര്‍മിക്കുന്നത്. ഇവിടെത്തന്നെ നിര്‍മിച്ച് വിദേശങ്ങളിലെത്തിക്കാനാണ് പദ്ധതി.

ഏഷ്യന്‍ വിപണിയെന്നാല്‍ നിലവില്‍ ചൈനീസ് വിപണി തന്നെയാണെന്നുറപ്പിക്കാം. നിലവില്‍ സ്‌പോര്‍ട്‌സ് കാറുകള്‍ക്കും അത്യാഡംബരക്കാറുകള്‍ക്കും ഏഷ്യയില്‍ ചൈനയാണ് ഏറ്റവും വലിയ വിപണി. ഇന്ത്യന്‍ വിപണിയിലേക്ക് ഈ വാഹനമെത്താനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചു തുടങ്ങാം നമുക്ക് തല്‍ക്കാലം.


Click it and Unblock the Notifications








