11 സ്പീഡ് ഗിയര്‍ബോക്‌സിനായി ഫോഡ് പേറ്റന്റ് അപേക്ഷ നല്‍കി
തങ്ങള്‍ വികസിപ്പിച്ചെടുത്ത 11 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനായി ഫോഡ് പേറ്റന്റ് അപേക്ഷ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്.
പേറ്റന്റ് അപേക്ഷ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. 11 സ്പീഡ് ഗിയര്‍ബോക്‌സിന്റെ മൂന്ന് വേരിയന്റുകള്‍ ഫോഡ് നിര്‍മിച്ചിട്ടുണ്ട്. ഇവയ്ക്ക് മൂന്നിനും വേണ്ടിയാണ് പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. പുതിയ ഗിയര്‍ബോക്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
അതെസമയം, പേറ്റന്റ് അപേക്ഷ നല്‍കിയ കാര്യം ഫോഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








