ഫോഡിന്റെ വേനല്‍ക്കാല സര്‍വീസ് ക്യാമ്പ്
അമേരിക്കന്‍ കാര്‍നിര്‍മാതാവായ ഫോഡിന്റെ വേനല്‍ക്കാല സര്‍വീസ് ക്യാമ്പ് മാര്‍ച്ച് 23ന് തുടങ്ങി. ഈ ക്യാമ്പ് മാര്‍ച്ച് 29 വരെ നടക്കുമെന്നാണ് അറിയുന്നത്.
ക്യാമ്പില്‍ എത്തിച്ചേരുന്ന എല്ലാ വാഹനങ്ങള്‍ക്കും സാധാരണ ചെക്കപ്പുകള്‍ നടത്തിക്കൊടുക്കും. ഇന്ത്യയില്‍ വില്‍ക്കുന്ന ഫിഗോ, ക്ലാസിക്, ഫിയസ്റ്റ, ഇക്കോസ്‌പോര്‍ട്, എന്‍ഡീവര്‍ എന്നീ മോഡലുകള്‍ക്കെല്ലാം ഈ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാം.

- ഓഫറുകള്‍
- സൗജന്യ ചെക്കപ്പ് (റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കും)
- സൗജന്യ ബോഡി വാഷ്
- 2,904 രൂപ വിലയില്‍ ബേസ് മോഡല്‍ ബാറ്ററി നല്‍കുന്നു. മറ്റു ബാറ്ററികള്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ട്.
- ബ്രേക്ക് ഫ്‌ലൂയിഡ്, കൂളന്റ്, എസി ഗാസ്, ഇവാപൊറേറ്റര്‍ കോയില്‍ തുടങ്ങിയവയില്‍ 10 ശതമാനം ഡിസ്‌കൗണ്ട്.
- നാല് ടയറുകളും മാറ്റുന്നതിന് 999 രൂപ വിലയുള്ള ഗിഫ്റ്റ്
- സൗജന്യ വീല്‍ അലൈന്‍മെന്റ്
നിലവില്‍ ഉത്തരേന്ത്യയില്‍ മാത്രമാണ് ഈ ക്യാമ്പ് നടക്കുക. അടുത്ത ഘട്ടത്തില്‍ ദക്ഷിണേന്ത്യയിലേക്കും വരും.


Click it and Unblock the Notifications








