ഫോര്‍മുല വണ്‍ ഇ രണ്ടാം സീസണ്‍ ഇന്ത്യയിലേക്ക്?
കഴിഞ്ഞവർഷം നടന്ന ആദ്യത്തെ ഇലക്ട്രിക് കാറുകളുടെ ഫോര്‍മുല വണ്‍ മത്സരങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചരിത്രത്തിലാദ്യത്തെ ഇലക്ട്രിക് കാര്‍ ഫോര്‍മുല മത്സരങ്ങളില്‍ ഇന്ത്യയില്‍ നിന്ന് മഹീന്ദ്രയും പങ്കെടുത്തിരുന്നു.
ഫോര്‍മുല ഇ മത്സരങ്ങളുടെ പുതിയ സീസണ്‍ കാലണ്ടര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍ ഇപ്പോള്‍. ഒക്ടോബര്‍ 17 മുതല്‍ തുടങ്ങുന്ന മത്സരങ്ങള്‍ 11 റൗണ്ടുകളായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആദ്യമത്സരം ചൈനയിലെ ബീജിങ്ങിലാണ് നടക്കുക. അവസാനത്തെ മത്സരം ലണ്ടനില്‍ നടക്കും.അവസാനമത്സരത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. 2016 മാര്‍ച്ച് 19ന് നടക്കാനിരിക്കുന്ന മത്സരത്തിന്റെ സ്ഥലവും നിശ്ചയിച്ചിട്ടില്ല. ഈ റൗണ്ട് ഇന്ത്യയിലെ ബുദ്ധ് ഇന്റര്‍നാഷണലില്‍ നടക്കാനുള്ള സാധ്യത കാണുന്നുണ്ട്.
ആദ്യത്തെ ഫോര്‍മുല വണ്‍ മത്സരം വിജയിച്ചത് നെല്‍സണ്‍ പിക്വറ്റ് ആയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഏക ടീമായ മഹീന്ദ്രയുടെ ഡ്രൈവര്‍മാര്‍ കരുണ്ട ചന്ദോക്കും ബ്രൂണോ സെന്നയുമാണ്.



Click it and Unblock the Notifications








