പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

By Santheep

പ്ലാസ്റ്റിക് കൊണ്ടു നിര്‍മിച്ച എന്‍ജിന്‍ എന്നു കേള്‍ക്കുമ്പോള്‍ അതിന്റെ പ്രായോഗികതയെക്കുറിച്ച് നമുക്ക് സംശയം തോന്നാം. എന്നാല്‍ ഇത് അത്രകണ്ട് അപ്രായോഗികമായ ഒരു പദ്ധതിയല്ലെന്ന് 80കളില്‍ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ന്, കുറെക്കൂടി മികച്ച സാങ്കേതിക സന്നാഹങ്ങളുള്ള നമ്മുടെ പുതിയ കാലത്ത്, പ്ലാസ്റ്റിക് എന്‍ജിന്‍ എന്ന ആശയം ഒരു തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ്.

സോള്‍വേ കെമിക്കല്‍സ് എന്ന സ്ഥാപനമാണ് പ്ലാസ്റ്റിക് എന്‍ജിന്‍ നിര്‍മിക്കുന്നത്. പദ്ധതി ഏതാണ്ട് പൂര്‍ത്തിയായി എന്ന് കേള്‍ക്കുന്നു. കൂടുതല്‍ വായിക്കാം താഴെ.

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

പോളിമര്‍ 2 എന്നാണ് സോള്‍വേ കെമിക്കല്‍സ് നിര്‍മിക്കുന്ന പ്ലാസ്റ്റിക് എന്‍ജിന്റെ പേര്. 63 മുതല്‍ 67 വരെ കിലോഗ്രാം ഭാരമുള്ളതാണ് ഈ എന്‍ജിന്‍. സാധാരണ ഫോര്‍ സിലിണ്ടര്‍ എന്‍ജിനെക്കാള്‍ 43 കിലോഗ്രാമോളം ഭാരക്കുറവ്!

Images are representational.

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

എന്‍ജിനുമായി ബന്ധപ്പെട്ട പത്തോളം ഘടകഭാഗങ്ങളും പൂര്‍ണമായും പ്ലാസ്റ്റിക് ആക്കിയിട്ടുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള തെര്‍മോപ്ലാസ്റ്റിക് മെറ്റീരിയലുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

എം 20 സി കൂപെ എന്ന ഒരു കണ്‍സെപ്റ്റ് കാറില്‍ ഈ പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച് ശേഷി തെളിയിക്കാന്‍ ഒരുങ്ങുകയാണിപ്പോള്‍ കമ്പനി. റേസ് കാര്‍ നിര്‍മാതാവായ നോര്‍മ ഓട്ടോ കണ്‍സെപ്റ്റാണ്

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

450നും 500നും ഇടയില്‍ കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള എന്‍ജിനാണിത്. പ്ലാസ്റ്റിക് എന്‍ജിന്‍ പ്രായോഗികമല്ല എന്നൊരു സന്ദേഹത്തിന് ഇവിടെ യാതൊരു സാധ്യതയും കാണുന്നില്ല. ഈ എന്‍ജിന്റെ ഭാവി സാധ്യതകള്‍ വലുതാണെന്ന് സാങ്കേതിവിവരമുള്ളവര്‍ പറയുന്നു.

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

പ്ലാസ്റ്റിക് എന്‍ജിന്‍ എന്ന സങ്കല്‍പം ഉരുത്തിരിഞ്ഞു വരുന്നത് 1980കളിലാണ്. ന്യൂ ജേഴ്‌സിയിലെ പോളിമോട്ടോര്‍ റിസര്‍ച്ച് എന്നൊരു സ്ഥാപനം ഇത്തരമൊരു എന്‍ജിന്‍ അവതരിപ്പിച്ചു.

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

പിന്നീട് ഈ പ്രോജക്ടില്‍ ഫോഡ് മോട്ടോഴ്‌സ് താല്‍പര്യം പ്രകടിപ്പിച്ചു. ഫോഡില്‍ നിന്ന് ഒരു എന്‍ജിന്‍ പുറത്തു വരികയും ചെയ്തു. 69.4 കിലോഗ്രാം ആയിരുന്നു ഈ എന്‍ജിന്റെ ഭാരം.

പ്ലാസ്റ്റിക് എന്‍ജിന്‍ ഘടിപ്പിച്ച കാറുകള്‍ വരുന്നു?

പ്ലാസ്റ്റിക് എന്‍ജിന്‍ നിര്‍മിച്ചുവെങ്കിലും ഇത് ഒരു വാഹനത്തിലും ഘടിപ്പിക്കുകയുണ്ടായില്ല ഫോഡ്. പുതിയ കാലത്ത്, മികവുറ്റ സാങ്കേതികതകളില്‍ വരുന്ന പ്ലാസ്റ്റിക് എന്‍ജിന് ഈ ദുര്യോഗം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാം.

Article Published On: Monday, June 8, 2015, 15:16 [IST]
English summary
Four Cylinder Plastic Engine Under Construction.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X