ഷെവര്‍ലെ വില്‍പന: സീന്‍ ഡാര്‍ക്ക്!!
2014 അവസാനമാസത്തില്‍ വെറും 3,619 വാഹനങ്ങളാണ് ഷെവര്‍ലെ വിറ്റഴിച്ചത്. ഇന്ത്യയിലെ ഭൂരിഭാഗം കാര്‍നിര്‍മാതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ച ഡിസംബര്‍ മാസത്തില്‍ പോലും ഷെവര്‍ലെക്ക് എഴുന്നേറ്റു നില്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സങ്ങതി.
വാഹനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ടുയര്‍ന്ന ചില വിവാദങ്ങള്‍ ഷെവര്‍ലെയുടെ വിപണിനിലയെ ഗുരുതരമായി ബാധിച്ചിരുന്നു കഴിഞ്ഞവര്‍ഷം. ഇവയുടെ പ്രത്യാഘാതങ്ങളില്‍നിന്നും ഷെവര്‍ലെക്ക് ഇപ്പോഴും രക്ഷപെടാന്‍ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.

രണ്ടായിരത്തിപ്പതിമൂന്ന് ഡിസംബറിലെ വില്‍പനയുമായി തട്ടിച്ചുനോക്കിയാല്‍ 36.5% ഇടിവാണ് രണ്ടായിരത്തിപ്പതിനാല് ഡിസംബറില്‍ ഷെവര്‍ലെക്ക് സംഭവിച്ചിരിക്കുന്നതെന്നു കാണാം. 5,705 കാറുകളാണ് 2013 ഡിസംബറില്‍ കമ്പനി വിറ്റിരുന്നത്.
രാജ്യത്തിന്റെ ദുര്‍ബലമായ സാമ്പത്തികസാഹചര്യങ്ങളാണ് ഷെവര്‍ലെയുടെ വില്‍പന കുറയാന്‍ കാരണമെന്ന് കമ്പനി വൈസ് പ്രസിഡണ്ട് പി ബാലേന്ദ്രന്‍ പറയുന്നു.


Click it and Unblock the Notifications








