ജനറൽ മോട്ടോഴ്സ് 1,55,000 കാറുകൾ തിരിച്ചുവിളിച്ചു
ഇന്ത്യയിൽ ജനറൾ മോട്ടോഴ്സ് 1,55,000 കാറുകൾ തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. കാറുകളുടെ റിമോട്ട് കീലെസ്സ് എൻട്രി സിസ്റ്റത്തിന് തകരാറുള്ളത് കണ്ടെത്തിയാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്.
2007 മുതൽ 2014 വരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ട ഷെവർലെ ബീറ്റ്, സ്പാർക്ക്, എൻജോയ് എന്നീ മോഡലുകളാണി തിരിച്ചുവിളിയിൽ ഉൾപെട്ടിരിക്കുന്നത്.

ചില ഒറ്റപ്പെട്ട സംഭവങ്ങൾ വഴി ഷെവർലെ സ്പാർക്ക് മോഡലിന്റെ റിമോട്ട് കീലെസ്സ് എൻട്രി സിസ്റ്റം ശരിയായി പ്രവർത്തിക്കാത്തത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് ജനറൽ വ്യക്തമാക്കി. മറ്റ് രണ്ട് മോഡലുകളിലും തകരാറുള്ള സിസ്റ്റമാണ് ഘടിപ്പിച്ചിച്ചുള്ളത്.
തകരാറുള്ള റിമോട്ട് കീലെസ്സ് എൻട്രി സിസ്റ്റം ഘടിപ്പിച്ച കാറുകളുടെ ഉടമകളെ ജനറൽ മോട്ടോഴ്സ് നേരിട്ട് ബന്ധപ്പെടുമെന്നാണ് അറിയുന്നത്. സൗജന്യമായി ഈ തകരാർ പരിഹരിച്ചുനൽകും.


Click it and Unblock the Notifications








