യുഎഇയില്‍ പല്ല് മാറ്റിവെക്കാന്‍ റോള്‍സ് റോയ്‌സില്‍ പോകാം

Posted By: Super

പല്ല് മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് പോകുമ്പോള്‍ ഇത്തിരി രാജകീയമായിത്തന്നെ പോകാം യുഎഇക്കാര്‍ക്ക്. അത്യാധുനിക സന്നാഹങ്ങളുപയോഗിച്ച് പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ചെയ്തു കൊടുക്കുന്ന സംഡേ എന്ന സ്ഥാപനമാണ് രോഗികള്‍ക്ക് റോള്‍സ് റോയ്‌സ് യാത്ര ഓഫര്‍ ചെയ്യുന്നത്.

ആറ് മണിക്കൂറെടുക്കുന്ന ശസ്ത്രക്രിയയാണിത്. ഈ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുന്നവര്‍ക്ക് റോള്‍സ് റോയ്‌സില്‍ സഞ്ചരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണ്. ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ് മോഡലാണ് രോഗിയെ എടുക്കാന്‍ വരിക.

Going To The Dentist

യുഎഇയില്‍ എല്ലായിടത്തും ഈ സേവനം ലഭ്യമാണെന്ന് അറിയുന്നു.

ഈ സേവനം എത്ര കാലത്തേക്കുണ്ടാകുമെന്ന് അറിവായിട്ടില്ല. പരസ്യപ്രചാരണത്തിന്റെ ഭാഗമായതിനാല്‍ അധികനാള്‍ തുടരുമെന്ന് കരുതാനാവില്ല.

കൂടുതല്‍... #rolls royce ghost #rolls royce
English summary
Going To The Dentist? How About In A Rolls-Royce Ghost?

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X