ഗൂഗിള്‍ കാര്‍ വീണ്ടും അപകടത്തില്‍ പെട്ടു
ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍ വീണ്ടും അപകടത്തില്‍ പെട്ടു. ഗൂഗിള്‍ സ്ഥാപകരിലൊരാളായ സര്‍ജി ബ്രിന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഊഹാപോഹങ്ങള്‍ പരക്കുന്നതിനു മുമ്പ് കമ്പനി സ്വയം വിശദീകരിക്കുകയായിരുന്നു.
ആറു വര്‍ഷത്തെ ടെസ്റ്റിനിടെ ഇത് പന്ത്രണ്ടാമത്തെ തവണയാണ് ഗൂഗിള്‍ കാര്‍ അപകടത്തില്‍ പെടുന്നത്. ഈ ഡ്രൈവറില്ലാ കാര്‍ ഇതിനകം 1.7 ദശലക്ഷം മൈല്‍ താണ്ടിക്കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ മാസത്തിലായിരുന്നു ഗൂഗിളിന്റെ ആദ്യ വെളിപ്പെടുത്തല്‍ വന്നത്. 11 അപകടങ്ങളില്‍ ഉള്‍പെട്ടുവെന്നായിരുന്നു അത്. ഇവയിലൊന്നും തന്നെ ഗൂഗിള്‍ കാറിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകളായിരുന്നില്ല കാരണം. മിക്കവാറും അപകടങ്ങള്‍ പിന്നില്‍ മറ്റു കാറുകള്‍ വന്നിടിച്ച് സംഭവിച്ചവയായിരുന്നു.
പുതിയ ആക്‌സിഡണ്ടിന്റെ കാര്യവും ഇതുതന്നെയാണെന്ന് സര്‍ജി ബ്രിന്‍ പറയുന്നു. കമ്പനിയുടെ വാര്‍ഷിക ഷെയര്‍ഹോള്‍ഡര്‍ മീറ്റിങ്ങില്‍ വെച്ചാണ് ബ്രിന്‍ ഇക്കാര്യം പറഞ്ഞത്.
ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് പ്രോഗ്രാമിന്റെ ഡയറക്ടറായ ക്രിസ് ഉംസണിനും ഇതേ അഭിപ്രായമാണുള്ളത്.


Click it and Unblock the Notifications








