ഗൂഗിളിന് വാഹന ഇന്‍ഷൂറന്‍സ് വില്‍ക്കാന്‍ പരിപാടി
നോര്‍ത്ത് അമേരിക്കന്‍ ഓട്ടോ ഇന്‍ഷൂറന്‍സ് വിപണിയില്‍ ഇടപെടാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷൂറന്‍സ് പോളിസികള്‍ താരതമ്യം ചെയ്യാനും വില്‍ക്കുവാനുമെല്ലാം കഴിയുന്ന ഒരു ഷോപ്പിങ് വെബ്‌സൈറ്റ് നിര്‍മിക്കാനാണ് ഗൂഗിളിന്റെ പദ്ധതിയെന്നറിയുന്നു.
നിലവില്‍ യുകെയില്‍ ഓട്ടോ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ താരതമ്യം ചെയ്യാനുള്ള ടൂള്‍ ലഭ്യമാക്കുന്നുണ്ട് ഗൂഗിള്‍. 125ലധികം ഇന്‍ഷൂറന്‍സ് പദ്ധതികളാണ് ഇപ്പോള്‍ ഈ ഷോപ്പിങ് സൈറ്റിലുള്ളത്.

വിവിധ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയുള്ള ബിസിനസ് സാധ്യതകള്‍ കുറച്ചുകാലമായി അന്വേഷിച്ചുവരികയാണ് ഗൂഗിള്‍. ഈ അന്വേഷണങ്ങളുടെ ഫലമായാണ് ഗൂഗിളിന്റെ ട്രാവല്‍ സൈറ്റ് നിലവില്‍ വന്നത്. ഇതില്‍ യാത്ര ചെയ്യാനുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിമാനയാത്രാ ചെലവുകളും മറ്റും സൗകര്യപൂര്‍വം സെര്‍ച്ച് ചെയ്യാന്‍ കഴിയും.
ഗൂഗിളിന് ഓട്ടോമൊബൈല്‍ വിപണിയില്‍ മറ്റുചില താല്‍പര്യങ്ങള്‍ കൂടിയുണ്ട്. ഈയിടെയാണ് ഗൂഗിളിന്റെ സ്വയംനിയന്ത്രിത കാറിന്റെ ഉല്‍പാദനപ്പതിപ്പ് പ്രദര്‍ശിപ്പിക്കപെട്ടത്.


Click it and Unblock the Notifications








