തിരിച്ചുവിളി പിഴ കേന്ദ്രം അഞ്ചിലൊന്നായി കുറച്ചു നല്‍കി

By Santheep

വാഹനങ്ങളുടെ തകരാര്‍ തിരിച്ചറിഞ്ഞ് തിരിച്ചുവിളി നടത്താന്‍ തയ്യാറാകാതിരുന്നാല്‍ കാര്‍നിര്‍മാതാക്കള്‍ അടയ്‌ക്കേണ്ട പിഴത്തുക കേന്ദ്ര സര്‍ക്കാര്‍ കുറച്ചുനല്‍കി. നേരത്തെ 5,00,000 രൂപയായിരുന്നു പിഴ. ഇത് 1,00,000 രൂപയാക്കി കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍.

ഇന്ത്യയില്‍ തിരിച്ചുവിളി എന്നൊരു സംസ്‌കാരം നിലവിലുണ്ടായിരുന്നില്ല നേരത്തെ. സോഷ്യല്‍ മീഡിയ അടക്കമുള്ളവയുടെ പ്രചാരത്തിനു മൂലം ബ്രാന്‍ഡ് ഇമേജിനെ ബാധിക്കുമെന്ന ഭയം വളര്‍ന്നിട്ടുള്ളതിനാല്‍ ഈയിടെ കാര്യങ്ങള്‍ക്ക് കുറച്ച് മാറ്റം വന്നിരുന്നു.

തിരിച്ചുവിളി

സര്‍ക്കാരിന്റെ നിര്‍ബന്ധമില്ലാതെ തന്നെ തിരിച്ചുവിളികള്‍ നടത്തണമെന്നാണ് ചട്ടം. പ്രശ്‌നം തിരിച്ചറിഞ്ഞാല്‍ ഉടനെ തിരിച്ചുവിളി നടത്താന്‍ പ്രേരണ നല്‍കുന്നതില്‍ ഈ വലിയ പിഴത്തുകയും പങ്ക് വഹിച്ചിരുന്നു.

ശരിയായ ക്രാഷ് ടെസ്റ്റ് സംവിധാനങ്ങളോ മറ്റ് വിലയിരുത്തല്‍ മാര്‍ഗങ്ങളോ ഇല്ല ഇന്ന് ഇന്ത്യയില്‍. വാഹനനിര്‍മാതാക്കളുടെ ലോബിയായ സിയാം നടത്തിയ സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് പിഴ ഇത്രയും കുറയ്ക്കാന്‍ കാരണമായതെന്ന് അറിയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയത്തെ സിയാം വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നു എന്നാണറിയുന്നത്. എന്തായാലും ഉപഭോക്താക്കളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്നതായി ഈ തീരുമാനം എന്ന് പരക്കെ ആക്ഷേപമുണ്ട്.

More from DriveSpark

Article Published On: Saturday, April 11, 2015, 15:46 [IST]
English summary
Government Of India To Fine Manufacturers Less For Faulty Vehicles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X