നിരോധിക്കപ്പെടുന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയേക്കും

Written By:

പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിച്ച ഗ്രീൻ ട്രിബ്യൂണൽ നടപടി ദില്ലിയിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കാൻ പോകുന്നത്. സദുദ്ദേശ്യത്തോടു കൂടിയ കോടതിയുടെ നീക്കം പക്ഷെ ഉണ്ടാക്കാൻ പോകുന്ന പ്രായോഗികപ്രശ്നങ്ങൾ വളരെ വലുതാണ്.

നിരോധനം നേരിടേണ്ടിവരുന്ന വാഹനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയുമോ എന്നാലോചിക്കുകയാണ് കേന്ദ്ര സർക്കാർ.

ഗ്രീൻ ട്രിബ്യൂണൽ

നഷ്ടം സംഭവിക്കുന്ന വാഹന ഉടമകൾക്ക് അതിനുള്ള പരിഹാരം നൽകാനുല്ള പദ്ധതിക്ക് ഉടൻ രൂപം നൽകുമെന്നും അത് ധനകാര്യമന്ത്രാലയത്തിന്റെ അനുമതിക്കായി സമർപിക്കുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

ധനകാര്യമന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിയാൽ 1.5 ലക്ഷം രൂപവരെ വിവിധതരം വാഹനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ചെറിയ വാഹനങ്ങൾക്ക് 30000 രൂപയോളം ലഭിക്കും. വലിയ ട്രക്കുകൾ തുടങ്ങിയവയ്ക്ക് ഒന്നര ലക്ഷത്തോളവും കിട്ടും. ഇതോടൊപ്പം ടാക്സിളവ് അടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്.

കൂടുതല്‍... #auto news
English summary
Govt Considering Incentives For Surrendering Old Vehicles.
Story first published: Friday, August 14, 2015, 14:20 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark