ഗുജറാത്ത് പൊലീസ് പറഞ്ഞുണ്ടാക്കിച്ച ഹാര്‍ലി ബൈക്കുകള്‍
വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ പിന്നാക്കാവസ്ഥയിലാണെങ്കിലും ഗുജറാത്തിലെ പൊലീസ് സേന അത്യാഡംബര ബൈക്കുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ മുമ്പിലാണ്. ഇക്കാര്യത്തില്‍ ദുബൈ, അബൂദാബി പോലുള്ള എണ്ണപ്പണമൊഴുകുന്ന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിച്ചേരാനാണ് ഗുജറാത്ത് ആഗ്രഹിക്കുന്നത്.
പുതിയ വാര്‍ത്തകള്‍ പറയുന്നത് ഗുജറാത്ത് പൊലീസ് ഹാര്‍ലി ഡേവിസന്‍ ബൈക്കുകള്‍ വാങ്ങിയതിനെക്കുറിച്ചാണ്. കൂടുതല്‍ വിവരങ്ങള്‍ താഴെ അറിയാം.

ഒമ്പത് ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്കുകളാണ് ഗുജറാത്ത് പൊലീസ് സ്വന്തമാക്കിയിരിക്കുന്നത്. പൊലീസ് സേനയ്ക്കു വേണ്ടി പ്രത്യേകം നിര്‍മിച്ചവയാണിത്. ഗുജറാത്ത് പൊലീസിന്റെ ലിവറിയിലാണ് ബൈക്കുകള്‍ നിര്‍മിച്ചിരിക്കുന്നത്.

ഹാര്‍ലി ഡേവിസന്‍ ബൈക്കുകള്‍ വാങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയാണിത്. ഉയര്‍ന്ന ശേഷിയുള്ള ഈ ബൈക്കുകള്‍ ഓടിക്കാന്‍ പരിശീലനം നേടിയവരാരും ഇന്ന് ഗുജറാത്ത് പൊലീസിലില്ല. ഹാര്‍ലി ഡേവിസന്‍ തന്നെ പരിശീലനം നല്‍കുമെന്നാണ് അറിയുന്നത്.

വളരെ പെട്ടെന്ന് പ്രതികരിക്കേണ്ട പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഈ ബൈക്കുകള്‍ സഹായകമാകുമെന്നാണ് വെപ്പ്. എന്നാല്‍, ഇത്തരം ബൈക്കുകള്‍ ഒരു 'ഷോ' ആയി കൊണ്ടു നടക്കാനെ നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സാധിക്കൂ എന്നതാണ് സത്യം. നഗരങ്ങളിലായാലും ഹൈവേകളിലായാലും ഏതെങ്കിലും റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി (പരമാവധി 500സിസി) ശേഷിയുള്ള ബൈക്കില്‍ കവിഞ്ഞതൊന്നും ഇന്നത്തെ സാഹചര്യത്തില്‍ വേണ്ടവിധം ഉപയോഗിക്കാനുള്ള സാഹചര്യങ്ങളില്ല.

അതെസമയം ഹാര്‍ലി ഡേവിസന് ഇത് നല്ലൊരു മൈലേജാണ് നല്‍കുക. ടൂറിസം വികസനവും മറ്റും ലക്ഷ്യം വെച്ച് ഇത്തരം ബൈക്കുകള്‍ വാങ്ങാന്‍ തയ്യാറുള്ള സംസ്ഥാനങ്ങള്‍ ഭാവിയില്‍ ഉണ്ടാകാം.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4.33 ലക്ഷം രൂപ വിലവരും ഹാര്‍ലി ഡേവിസന്‍ സ്ട്രീറ്റ് 750 ബൈക്കിന്. 749സിസി ശേഷിയുള്ള ഒരു ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 53 കുതിരശക്തിയും 64.9 എ്#എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നു.


Click it and Unblock the Notifications








