ബങ്കളുരു: ബൈക്കിനു പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് വേണം!
ബൈക്കുകളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു. ബങ്കളുരു അധികൃതരാണ് ഈ നടപടിക്ക് തയ്യാറാവുന്നത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട് അധികൃതര്‍ക്ക്.
ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. ഈ പ്രപ്പോസല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ അയച്ചതായാണ് വിവരം.
ബൈക്കോടിക്കുന്നവരുടെ ഹെല്‍മെറ്റിന്റെ കാര്യത്തില്‍ ഇതിനകം തന്നെ കര്‍ശന നിലപാടുകള്‍ എടുത്തിട്ടുണ്ട് ബങ്കളുരു പൊലീസ്. പില്യണ്‍ റൈഡര്‍മാരുടെ കാര്യത്തിലും ഇതേ കാര്‍ക്കശ്യം പ്രതീക്ഷിക്കാവുന്നതാണ്.

നഗരത്തില്‍ 39 ലക്ഷത്തോളം ബൈക്ക് യാത്രക്കാരുണ്ട്. ബൈക്കപകടങ്ങളില്‍ ഓടിക്കുന്നയാള്‍ രക്ഷപെടുകയും പില്യണ്‍ റൈഡര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരത്തിലെ ട്രാഫിക് പൊലീസ് ഇത്തരമൊരു നടപടി ആവശ്യപ്പെട്ടത്.
ബങ്കളുരു അടക്കമുള്ള ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പില്യണ്‍ റൈഡര്‍മാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ബങ്കളുരുവില്‍ വിജയകരമായി നടപ്പാക്കിയതിനു ശേഷം സംസ്ഥാനത്തിലെ മറ്റ് നഗരങ്ങളിലേക്കും ഈ പദ്ധതി കൊണ്ടുവരും.


Click it and Unblock the Notifications








