ആക്ടിവയ്‌ക്കെതിരെ ഹീറോ ഡ്യുയറ്റ് വരുന്നു?
കഴിഞ്ഞ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ ഹീറോ മോട്ടോകോര്‍പ് നിരവധി സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചിരുന്നു. ഇവ ഓരോന്നായി വിപണിയില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഹീറോ ഇപ്പോള്‍. നടപ്പുവര്‍ഷത്തില്‍ തന്നെ ഇവയില്‍ മിക്കവാറും ഉല്‍പന്നങ്ങള്‍ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ഹോണ്ടയുടെ ആക്ടിവയ്ക്ക് എതിര്‍നില്‍ക്കാന്‍ ശേഷിയുള്ള ഒരു സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാന്‍ ഹീറോ തയ്യാറെടുക്കുകയാണിപ്പോള്‍. ഡ്യുയറ്റ് എന്നാണ് ഈ സ്‌കൂട്ടറിന് പേരിട്ടിരിക്കുന്നത്.

110സിസി ശേഷിയുള്ള ഒരു സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. 8.4 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കുന്നു. 9.4 എന്‍എം ആണ് ചക്രവീര്യം.
വാഹനത്തിന്റെ ലോഞ്ച് തിയ്യതി ഇപ്പോഴും വ്യക്തമല്ല. 2015 അവസാനത്തില്‍ വിപണി പിടിച്ചേക്കുമെന്ന് പ്രതീക്ഷയുണ്ട്. 55,000ത്തിനും 60,000ത്തിനും ഇടയിലാണ് ഹീറോയുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications








