പുതിയ പാഷന്‍ പ്രോ വിപണിയില്‍: വിലയും വിവരങ്ങളും
ഇന്ത്യയുടെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാവായ ഹീറോ മോട്ടോകോര്‍പ് പുതിയ പാഷന്‍ പ്രോ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ താഴെ വായിക്കാം.

മുന്‍ പതിപ്പില്‍ നിന്ന് സ്റ്റൈലിങ്ങില്‍ ഏറെ വ്യത്യാസങ്ങളോടെയാണ് ഹീറോ മോട്ടോകോര്‍പ് പുതിയ പാഷന്‍ പ്രോ മോഡല്‍ വിപണിയിലെത്തിക്കുന്നത്. എന്‍ജിന്‍ കരുത്ത് വര്‍ധിപ്പിച്ചത് മൈലേജില്‍ ഒട്ടും കുറവ് വരുത്തിയിട്ടില്ല.

ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 47,850 രൂപയാണ് പുതുക്കിയ പാഷന്‍ പ്രോ മോഡലിന് വില.

പവര്‍ സ്റ്റാര്‍ട്ട്, ഡിജിറ്റല്‍-അനലോഗ് മീറ്റര്‍ എന്നിവയോടു കൂടിയാണ് പുതിയ പാഷന്‍ പ്രോ മോഡല്‍ വിപണി പിടിക്കുന്നത്.

97.2 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ പാഷന്‍ പ്രോ മോഡലില്‍ ഘടിപ്പിച്ചിരിക്കുന്നത്. 8.25 കുതിരശക്തി ഉല്‍പാദിപ്പിക്കാന്‍ ഈ എന്‍ജിന് സാധിക്കും. 8.05 എന്‍എം ടോര്‍ക്കാണ് വാഹനത്തിലുള്ളത്. ഒരു 4 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനോടൊപ്പം ചേര്‍ത്തിരിക്കുന്നു.

ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകള്‍, 13.5 ലിറ്റര്‍ ഇന്ധനടാങ്ക്, സ്ലൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ ഫീച്ചറുകളോടെ ഈ വാഹനം വിപണി പിടിക്കുന്നു.

നിറങ്ങള്‍
- ബ്ലാക്ക് സ്‌പോര്‍ട്‌സ് റെഡ്
- ബ്ലാക്ക് ഹെവി ഗ്രേ
- ബ്ലാക്ക് ഫ്രോസ്റ്റ് ബ്ലൂ
- സ്‌പോര്‍ട്‌സ് റെഡ്
- ഫോഴ്‌സ് സില്‍വര്‍
- ബ്രോണ്‍സ് യെല്ലോ
- മാറ്റ് ബ്രൗണ്‍
- മജെസ്റ്റിക് വൈറ്റ്



Click it and Unblock the Notifications








