ടാറ്റ ഹെക്‌സ എസ്‌യുവി: എവിടെയോ കണ്ടുമറന്ന മുഖം?
ടാറ്റ ഹെക്‌സ എസ്‌യുവി കണ്‍സെപ്റ്റ് ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കപെട്ടു. മിക്കവാറും ഉല്‍പാദനത്തിന് തയ്യാറായ അവസ്ഥയിലാണ് ഈ കണ്‍സെപ്റ്റ് ഉള്ളതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ചിത്രങ്ങളില്‍ കാണുന്നതെല്ലാം ഉല്‍പാദനമോഡലിലും കാണുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ടാറ്റ ആര്യ ക്രോസ്സോവറിന്റെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിച്ചെടുത്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ താഴെ കാണാം.

താളുകളിലൂടെ നീങ്ങുക.

നിലവിലുള്ള ആര്യ ക്രോസ്സോവറിന്റെ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. ആര്യയുടെ നിരവധി ഡിസൈന്‍ സവിശേഷതകള്‍ ഈ വാഹനത്തില്‍ നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും. എന്നിരിക്കിലും, കുറെയധികം സ്‌പോര്‍ടി സവിശേഷതകള്‍ ചേര്‍ത്താണ് പുതിയ വാഹനത്തിന്റെ നിര്‍മിതി.

കടുത്ത പ്രതലങ്ങളെ മറികടക്കുവാന്‍ പ്രത്യേകം സന്നാഹപ്പെടുത്തിയിട്ടുണ്ട് ഹെക്‌സയെ. ഫോഗ് ലാമ്പില്‍ ഡേടൈം റണ്ണിങ് ലാമ്പുകള്‍ ചേര്‍ത്തതായി കാണാന്‍ കഴിയും. പ്രോജക്ടര്‍ ഹെഡ്‌ലാമ്പാണ് വാഹനത്തിനുള്ളത്.

ഹണികോമ്പ് ഗ്രില്ലാണ് ഈ കണ്‍സെപ്റ്റിലുള്ളത്. എയര്‍ഡാം ഡിസൈനിലും മാറ്റം വന്നിരിക്കുന്നതായി കാണാം.

പിന്‍വശത്ത് എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍ ചേര്‍ത്തിരിക്കുന്നു. ഇരട്ട വര്‍ണപദ്ധതിയിലുള്ളപിന്‍ ബംപര്‍ ആകര്‍ഷകമാണ്. പിന്നില്‍ ഒരു സ്‌പോയ്‌ലര്‍ നല്‍കിയിട്ടുണ്ട്. 19 ഇഞ്ച് അലോയ് വീലുകള്‍ ചേര്‍ത്തിരിക്കുന്നു കാറില്‍.

ഇന്റീരിയറില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള തുകല്‍ കൊണ്ടു നിര്‍മിച്ച അപ്‌ഹോള്‍സ്റ്ററിയാണുള്ളത്. ആറുപേര്‍ക്ക് സുഖമായി ഇരുന്നു യാത്ര ചെയ്യാം ഈ വാഹനത്തില്‍.

സെഗ്മെന്റില്‍ ഏറ്റവും നീളമേറിയ വാഹനമാണ് ഹെക്‌സ എന്ന് ടാറ്റ അവകാശപ്പെടുന്നു. ഉയര്‍ന്ന സുഖസൗകര്യത്തിലും സുരക്ഷയിലും ഒട്ടും വിട്ടുവീഴ്ച വരുത്തിയിട്ടില്ല ടാറ്റ. ആറ് എയര്‍ബാഗുകള്‍ വാഹനത്തിലുണ്ട്. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ അടക്കമുള്ള സന്നാഹങ്ങള്‍ വേറെയും.

റെയിന്‍ സെന്‍സിങ് വൈപ്പറുകളാണ് ഹെക്‌സയിലുള്ളത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മികവുറ്റ സൗണ്ട് പ്രൂഫിങ് എന്നിവയും വാഹനത്തിന്റെ സവിശേഷതകളില്‍ പെടുന്നു.

ടാറ്റയുടെ കണക്ട്‌നെക്സ്റ്റ് തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഗുണനിലവാരമേറിയ ഒരു ഓഡിയോ സിസ്റ്റവും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.

2.2 ലിറ്റര്‍ ശേഷിയുള്ള വേരികോര്‍ ഡീസല്‍ എന്‍ജിനാണ് ടാറ്റ ഹെക്‌സയിലുള്ളത്. 4,000 ആര്‍പിഎമ്മില്‍ 156.4 കുതിരശക്തിയുണ്ട് ഈ എന്‍ജിന്. 1,700 - 2,700 ആര്‍പിഎമ്മില്‍ 400 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍.


Click it and Unblock the Notifications








